Newborn Or Inborn????


                                                         
                            Newborn Or Inborn                                                     
                               
എന്താ ഇതിൽ ഇപ്പോ ഇത്ര ചിരിക്കാൻ?????

ജനിച്ചിട്ടു മണിക്കൂറിനകം ആ പശുക്കുട്ടി എഴുന്നേറ്റ്  കുടിയന്മാരെ പോലെ ആണെങ്കിലും നടക്കുന്നില്ലേ?
ഒരു വയസായിട്ടും അപ്പാപ്പന്റെ കൂടെ ചുമരും ചാരി നിന്നിരുന്നതല്ലേ നീ?

അമ്മയുടെ ആ ചോദ്യത്തിന് അല്പം പോലും വൈകാതെ ഞാൻ മറുപടി പറഞ്ഞു.
അതിനു ഞാൻ പശുക്കുട്ടി അല്ലല്ലോ??
മനുഷ്യൻ അല്ലേ??
എനിക്ക് വേട്ടക്കാർ ഇല്ല,അതിലുപരി ഭക്ഷ്യശൃംഖലയിൽ തന്നെ വലിയവനും.

അഹങ്കാരത്തോടെ സംസാരിക്കുമ്പോഴും പ്രകൃതിയുടെ കഴിവുകളെ ഓർമ്മിക്കുകയും, അതിലേക്കു ഒന്നു എത്തി നോക്കാൻ എന്നെ പ്രേരിപ്പിക്കുകയുമായിരുന്നു ആ സംഭവം.

ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ തോന്നും പ്രകൃതയിൽ ഒരു നിയമാവലി ഉണ്ടെന്നു പക്ഷെ അതിനെ ഒരു കരുതലായി കാണുന്നതാണ് ഉചിതം. തിന്നുകയും തിന്നപ്പെടുകയും ചെയുന്ന ഒരു രീതി, അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ മുഴുവൻ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ട് പോകും. അതുകൊണ്ടു പാവം തോന്നലിനു  ഇവിടെ പ്രസക്തിയില്ല.

നിങ്ങൾ, വൈദ്യുത തരംഗങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഈൽ മത്സ്യങ്ങളെ പറ്റി കേട്ടിട്ടില്ലേ?
അവരിൽ ചില ശുദ്ധജല ഈലുകൾ പ്രത്യുത്പാദനത്തിന്റെ സമയമായാൽ അവിടുന്നു യാത്ര പുറപ്പെട്ടു കടലിലോ, സമുദ്രത്തിലോ പോയി മുട്ടയിട്ടു ബീജസങ്കലനം നടത്തി മരിച്ചു പോകും. പിന്നീട് ആ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പയ്യെ അവരുടെ സ്വന്തം ഇടത്തേക്ക് തിരിച്ചെത്തും. ഏകദേശം പതിനേഴു മാസങ്ങളോളം നീളുന്ന ഈ യാത്ര, പിന്നെയും ആ എത്തിച്ചേർന്ന കുഞ്ഞുങ്ങൾ,പിന്നെ അവരുടെ കുഞ്ഞുങ്ങൾ അങ്ങനെ തുടർന്നുക്കൊണ്ടേയിരിക്കും. കാര്യം ആ യാത്ര വലിയ ഒരു അനുഭവം നൽകിയേക്കാം, പക്ഷേ മരണം, അതു തീർച്ച. ഒന്നു ആലോചിച്ചു നോക്കൂ, മരിക്കും എന്നു ഉറപ്പിച്ചു ഒരു യാത്ര, ആരും തന്നെ അതൊന്നും വേണ്ട, അനുഭവം അതു ഒറ്റക്ക് സമ്പാധിച്ചു കൊള്ളാം എന്നു വിചാരിച്ചു സിംഗിൾ ആകുന്നില്ല,ആകെ ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ മാത്രമേ അങ്ങനെയൊക്കെ പറയൂ....! അവർ യാത്ര തുടരുന്നു.
 ആരാ അവർക്ക്‌ പോകാനുള്ള വഴിയും, ചെയ്യാനുള്ള കാര്യങ്ങളും പഠിപ്പിച്ചു കൊടുത്തത്...?

പോട്ടെ ഇനി പക്ഷികളെ നോക്കൂ...!.
ഇണയെ ആകർഷിക്കാനും, കൂട് കൂട്ടാനും, കുഞ്ഞുങ്ങളെ വളർത്താനും ആരും തന്നെ ട്രെയിനിങ്ങ് എടുത്തിട്ട് ഇല്ല. സമയമായി എങ്കിൽ എന്തോ ഒരു ഉൾവിളി കിട്ടയപ്പോൽ അങ്ങു ചെയ്യും, അതും മികച്ച രീതിയിൽ.
വല്ലതും മനസ്സിലാകുന്നുണ്ടോ??
ലളിതമായ ഭാഷയിൽ പറഞ്ഞാൽ സ്വതസിദ്ധമായ കഴിവുകൾ, സ്വഭാവങ്ങൾ എന്നൊക്കെ പറയാം.
ഇവയെ ഇനെയ്റ്റ്(Innate) അഥവാ ഇൻസ്റ്റിന്കട്(Instinct) എന്നും വിളിക്കും.

1823 -1915 കാലഘട്ടത്തിൽ ജീവിച്ചിരുന്ന  ജീൻ ഹെൻറി ഫാബറെ(Jean Henri Fabre) എന്ന ഒരു എന്റമ്മോലോജിസ്റ് ആണ് ഇവയെ പറ്റി ആദ്യമായി പഠനം ആരംഭിച്ചത് ,അന്ന്  വളരെ സസൂക്ഷ്മം ഓരോ പ്രാണികളേയും നിരീക്ഷിച്ചു അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കരുതിയതെല്ലാം തെറ്റായിരുന്നെങ്കിലും, അതു പിന്നെ വന്ന എല്ലാ തല്പരർക്കും നല്ല അടിത്തറ ആയിരുന്നു.1950 ൽ ഇതോളോജിസ്റ് ആയ കോണർഡ് ലോറിൻസും, നിക്കോളാസ് ടൈൻബെർജ്(Nikolaas Tinbergen) കൂടി വളരെ പ്രസിദ്ധവും ആകാംഷയും നിറഞ്ഞ പരീക്ഷണത്തിന്റെ ഫലമായി ജന്മസിദ്ധമായതും (Instinct),ആർജിച്ചു (Acquired) നേടുന്നതുമായ സ്വഭാവങ്ങളെ വേർത്തിരിച്ചു. ഇന്ന് നമുക്ക് അറിയാവുന്ന പല കാര്യങ്ങളും ഇവരുടെ സംഭാവനയുടെ നല്ല ഒരു വിഹിതം മാത്രമാണ്.

"That's My Mammy"
Imprinting 

ഇവരുടെ പരീക്ഷണത്തെ വളരെ എളുപ്പമായി പറയാൻ നല്ലതു "That's My Mammy" എന്ന ടോം ആൻഡ് ജെറി കാർട്ടൂൺ ആയിരിക്കും. അതിൽ ടോം തന്റെ ആഹാരമാക്കുവാൻ
Konrad Lorenz 
മോഷട്ടിച്ചു കൊണ്ടുവരുന്ന താറാവിന്റെ മുട്ട വിരിഞ്ഞു നിമിഷങ്ങൾക്കകം ടോമിനെ മമ്മി എന്നു വിളിക്കുകയും ചെയുന്ന ആ കാർട്ടൂൺ യഥാർത്ഥത്തിൽ ഒന്നു ചെയ്തു നോക്കിയതാണ് ഇമ്പ്രിന്റിംഗ് എന്നത്. താറാവ്,അരയനം അവയൊക്കെ മുട്ട വിരിഞ്ഞു നിമിഷങ്ങൾക്കകം അതിന്റെ അമ്മയെ തിരിച്ചറിയുന്നത് ആദ്യ ചലന വസ്തുവിന്റെ അടിസ്ഥാനത്തിൽ ആണ്. ആ ചെറിയ സമയത്തിനുള്ളിൽ തന്നെ അമ്മയെ തിരിച്ചറിയുകയും അതു പിന്നെ തിരുത്താൻ കഴിയാത്ത വിധത്തിൽ തലച്ചോറിൽ പതിയുകയും ചെയ്യും. ഇമ്പ്രിന്റിംഗ് എന്നത് ഒരു പ്രീപ്രോഗ്രാമ്ട് പഠനം  ആണെന്നും, എന്തെങ്കിലും ഒരു ഉത്തേജനം(Stimulus) വരുമ്പോഴേ അവ പ്രകടമാകൂ എന്നും അതുകൊണ്ടു തന്നെ പരിസ്ഥിതിയുടെ ഒരു വലിയ കൈ അവിടെ പ്രവർത്തിക്കുന്നുണ്ട് എന്നും അവർ ഉപസംഹരിച്ചു.

തേനീച്ചകളിൽ സംവാദത്തിനു ഉപയോഗിക്കുന്ന  നൃത്തം, മോശം കാലാവസ്ഥയിൽ നിന്നും രക്ഷപെടാനുള്ള പക്ഷികളിലെ പലായനം, ചിലന്തി വല ഉണ്ടാക്കുന്നത്, ഇണയെ ആകർഷിക്കാൻ വേണ്ടി കരടികളുടെ മരത്തിന്മേലുളള ഉരസൽ, പട്ടുനൂൽ പുഴു നൂൽ നൂറ്റി കൊക്കൂൺ നിർമ്മിക്കുന്നത്, കുഞ്ഞുങ്ങളുടെ കരച്ചിൽ, ഇതുപോലെ ഒരുപാട് ഉണ്ട് പ്രകൃതിയിലെ ഇൻസ്റ്റിംക്ടസ്.അങ്ങനെയെങ്കിൽ ഒരു ശിശുവിന് അതിന്റെ അമ്മയുമായുള്ള ബന്ധത്തിനും അതിനു ശേഷം ഇണയുമായും, പിന്നീട് അവരുടെ നിലനിൽപിന്നു തന്നെയും വേണ്ടിയുള്ള പ്രകൃതിയുടെ കരുതൽ ആണ് ഇൻസ്റ്റിന്കട് എന്നും പറയാം.

മനുഷ്യരിൽ ഇങ്ങനെയുള്ള ഇൻസ്റ്റിക്റ്‌സ് ഉണ്ടോ?
അവരിൽ കൂടുതലും ആർജിച്ചെടുത്ത കഴിവുകൾ അല്ലേ? സൈക്കോളജിസ്റ് ആയ വില്യം എംസി ദൗകൾ ആണ് "The Instinct Theory Of Motivation" നെ പറ്റി എഴുതിയ ആദ്യ മുൻനിരയിൽ ഒരാൾ.അദ്ദേഹം ഏകദേശം പതിനെട്ട് ഇൻസ്റ്റിക്ട്സിനെ മനുഷ്യരിൽ നിന്നും ലിസ്റ്റ്  ചെയ്തിരുന്നു.അതിൽ ചിരിയും, കാമവും എല്ലാം ഉൾപ്പെട്ടിരുന്നു.

സംഭവം ഒരു കോണ്ട്രോവേഴ്‌സി സൃഷ്ടിച്ചു  എങ്കിലും ചിന്തിക്കേണ്ടതും അതിൽ ഉപരി കണ്ടത്തേണ്ടതുമായ ഒന്നാണ് നമ്മളിൽ നിക്ഷിപ്തമായ ഇൻസ്റ്റിന്കട്. അതിനു ഒരു സ്റ്റിമുലസ് വേണം,ചിലപ്പോൾ അതു സൃഷ്ടിച്ചും നോക്കേണ്ടിയും വരും.പൊതുവായി ഒരു ഉദാഹരണം നോക്കിയാൽ ചിലപ്പോൾ നിങ്ങൾക്ക് അതിന്റെ ആവശ്യകതയുടെ ആഴം തിരിച്ചറിയാൻ കഴിഞ്ഞേക്കാം.. !
ഇപ്പോ..!.ഒന്നു ചിന്തിക്കൂ...
ശത്രുവിൽ നിന്നും രക്ഷനേടാൻ അഥവാ വേട്ടയാടൽ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യം,പലരും സ്വീകരിക്കുന്ന മാർഗ്ഗം, ഭൂമിയിൽ വൈവിധ്യം സൃഷ്ടിക്കുന്നു.മുകളിൽ പറഞ്ഞ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഈൽ, മുള്ളുകൾ എറിയുന്ന മുള്ളൻപന്നി, മഷി കലർത്തി തടിതപ്പുന്ന കണവ(സ്ക്വിഡ്),നിറം മാറുന്ന ഓന്ത്, രാസവസ്തുക്കളെ നിർമ്മിച്ചു രുചി നശിപ്പിക്കുന്ന ചെടികൾ, ചുരുണ്ട് ബോൾ പോലെ ആകുന്ന ഉറുമ്പ് തീനി, ശരീരത്തെ മുഴുവൻ വീർപ്പിച്ച് ബലൂൺ പോലെ ആകുന്ന പഫർ മത്സ്യം,അങ്ങനെ അങ്ങനെ പോകുന്നു.
 പ്രകൃതി മനുഷ്യരിലും പലതരം കഴിവുകൾ ഒളിപ്പിച്ചിട്ടുണ്ട്. അവയെ കണ്ടെത്തുക എന്നത് ചിലപ്പോൾ ഒരു നിധിയെ ഖനനം ചെയുന്നതാകാം.ആ നിധിയുടെ മൂല്യം നിങ്ങളുടെ കൈകളിലും ആണ്.

അതുകൊണ്ട്, എന്താ ഇതിൽ  ഇപ്പൊ ഇത്ര ചിരിക്കാൻ???

"Just Dig Your Instinct And Find The Treasure"







Comments

  1. Its impossible to make a theory on these studies.. it's only assumptions. May be right or not... let it go on nd on

    ReplyDelete
    Replies
    1. Whatever the Theories and Assumptions, let it go and on.. Right? And Thanku ☺️

      Delete

Post a Comment