ഒരു Mr.ലഹരി മറ്റൊരു ലഹരിയെ കണ്ടുമുട്ടിയപ്പോൾ!!
കഥ അവിടെ ആരംഭിക്കുന്നു...!
"TOBACCO CAUSES PAINFUL DEATH"
"QUIT TODAY"
എന്ന വാചകവും വായിച്ച് ഗോൾഡ് ഫ്ലൈക്കിന്റെ പെട്ടിയും തുറന്ന് ഒരു കുറ്റി എടുത്തു ചുണ്ടിനോട് ചേർക്കുമ്പോൾ, ഒരു നിമിഷം.
വേണോ? നല്ലതല്ലാട്ട...!
എന്നിട്ടും ഞാൻ തുടർന്നു.
എന്തുകൊണ്ട്.?
എന്റെ ബുദ്ധിക്കു അതീതമായി എന്നെ നിയന്ത്രിക്കുന്ന ശാസ്ത്രം എന്താണ്?
![]() |
| Otzi,Ice man |
മനുഷ്യന്റെ തണുത്ത ശരീരം 1991 ൽ കണ്ടെടുത്തിരുന്നു.. അതിൽ പോളിപോർ (Polypore) ഫംഗസ് എന്ന ഒരു ഔഷധ കലവറയെ രേഖപ്പെടുത്തുന്നുണ്ട്.
മനുഷ്യന് അസാധാരണമായ എന്തിനെയും ദൈവമായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പയ്യെ, ലഹരികൾ ദൈവ സാന്നിദ്ധൃത്തിൽ മതങ്ങളിലേക്കും അവിടെ നിന്നു ആചാരങ്ങളിലേക്കുമായി മനുഷ്യന്റെ കൂടെ അങ്ങു കൂടി,അല്ല! മനുഷ്യൻ കൂടെ അങ്ങു കൂട്ടി.പിന്നീട് മനുഷ്യൻ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടങ്ങി. സസ്യ ശാസ്ത്രത്തിന്റെ പിതാവായ തിയോഫ്രാസ്റ്റസ് അവർക്കു മുന്നേ അരിസ്റ്റോട്ടിൽ ഒക്കെ ഡറ്റുരയെ🌱 വെച്ചു പല പരീക്ഷണങ്ങളും ചെയ്തിരുന്നു.പലപ്പോഴും പല അവസ്ഥകളെ സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ എന്തല്ലാം എന്നു തേടിയായിരുന്നു പിന്നെയുള്ള യാത്ര."ഒരു സ്റ്റേറ്റ് ഓഫ് യൂഫോറിയ",മതിമറന്ന വലിയ ആനന്ദത്തിന്റെ അവസ്ഥ. ശരിക്കും അത്ഭുതം തന്നെ..!എന്തുകൊണ്ടു എന്നതിനേക്കാളും, എങ്ങനെ ഒരു ചെടിക്ക് ഇതു സാധിക്കുന്നു എന്നു ആലോചിക്കുമ്പോഴാണ്.!
ഒപ്പിയം പോപ്പി,.ടർക്കിയുടെ സ്വന്തം പോപ്പി ചെടി. ഇവരിൽ നിന്നാണ് മോർഫിൻ, ഹെറോയിൻ എന്നിവ ഉണ്ടാക്കുന്നത്. മുകളിൽ പറഞ്ഞ മോർഫിനെയാണ് കാൻസർ രോഗികൾക്ക് വേദനസംഹാരി ആയി
![]() |
| Opium Poppy |
മറക്കാം അത്രയും ശക്തനാണ്. അമേരിക്കൻ സിവിൽ യുദ്ധത്തിൽ പട്ടാളക്കാർ ഉപയോഗിച്ചിരുന്നതും ഇതൊക്കെ തന്നെ. അറബികൾ കൊണ്ടു വന്ന് ഒരു കാലയളവിൽ ഇന്ത്യയുടെ സ്വന്തം കുത്തകയായി മാറിയ കറുപ്പിനെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ??
അമേരിക്കയിലെ മിലി സൈറസ് എന്ന ഒരു ഗായകൻ വഴി പ്രസിദ്ധമായ മിന്റ് കുടുംബത്തിൽ വരുന്ന സൽവിയ🌱 The Magic Mint. ഇവർ നമ്മുടെ നാഢി കോശങ്ങളെ ഉത്തേജിപ്പിക്കുന്നത് കൊണ്ടു തന്നെ പണ്ട് ഷമന്മാർ(Shaman)വളരെ അധികം ഉപയോഗിച്ചിരുന്നു, അതു ആത്മീയമായ ഒരു വേദി ഒരുക്കാൻ, ഒരു പുനർജ്ജന്മം അങ്ങനെ പലതിനും വേണ്ടിയായിരുന്നു.
നിങ്ങളുടെ ഭയത്തെയും സമ്മർദ്ദത്തെയും കുറക്കാൻ പുകയിലയിലെ നിക്കോട്ടിനു സാധിക്കുന്നത് പോലെ നൂറ്റാണ്ടുകളായി പെറുവിലെയും ബോളിവിയയിലെയും ഇന്ത്യക്കാർ ജോലി സമ്മർദ്ദം കുറക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് കൊക്ക ചെടിയിലെ കൊക്കൈൻ. വളരെ സാധാരണമായ സൈക്കോആക്റ്റീവ് ഡ്രഗ് ലിസ്റ്റിൽ നാലാം സ്ഥാനമാണ് വെറ്റിലക്ക്. മോശം അല്ല.!
എന്നാൽ കഥ കൂടുതൽ രസകരമായത് വിചിത്രമായ ആന മരത്തെ കുറിച്ച് അറിഞ്ഞപോൾ ആണ്.പ്രാദേശികമായി വിവാഹ മരം എന്നും അറിയപ്പെടുന്ന മറുല മരം. ആഫ്രിക്കയിൽ കണ്ടുവരുന്ന മദ്യത്തിന്റെ കലവറയായ ഒരു പഴം. മദ്യത്തിന്റെ മാത്രമല്ല ലൈംഗിക ആസക്തിയുടെ ഉത്തേജനത്തിനുള്ള വസ്തുവിന്റെ കൂടെ കലവറയാണ്, അതുകൊണ്ടു കൂടിയാണ് വിവാഹ മരം എന്നു അറിയപ്പെടുന്നത്, പിന്നെ കുറച്ചു അന്ധവിശ്വാസങ്ങൾ വേറെയും.അപ്പോ പറഞ്ഞു വന്നത് മറുലയോട് കട്ടക്ക് പ്രേമമാണ് ആനകൾക്ക് അവർക്ക് മാത്രമല്ല കണ്ടാമൃഗം, ജിറാഫ്, കുരങ്ങന്മാർ അങ്ങനെ മറുലയെ പ്രണയിക്കുന്നവർഏറെയാണ്. കൂട്ടത്തിൽ ലഹരി പിടിച്ച പ്രണയം ആനകൾക്കാണ്, കണക്കു പ്രകാരം ഒരു ലിറ്റർ അമറുല ഉണ്ടാക്കാൻ 200 പഴങ്ങളെങ്കിലും വേണം എങ്കിൽ ഒരു ആനക്ക് എന്തെങ്കിലും ഒക്കെആകണമെങ്കിൽ 1400 പഴങ്ങൾ വേണം. അതു എന്തുതന്നെ ആയാലും അമറുല ഓർമിക്കാനുള്ള ഒന്നായിരിക്കും, തീർച്ച. മറുല ഇന്ന് വെറും ഒരു പഴമോ മദ്യമോ അല്ല വലിയ ഒരു സംഘടനയാണ്. മരത്തോടൊപ്പം ആഫ്രിക്കൻ ആനകളെയും സംരക്ഷിക്കുന്ന 2002 ൽ സ്ഥാപിതമായ Amarula Trust.
ബാധ, പ്രേതം, യക്ഷി അങ്ങനെ ഒരുപാട് പേർ ഇവിടെ വാണിരുന്നു അതിലുപരി അവരെ ഒഴിപ്പിക്കുന്നവർ....,കത്തനാർ, മന്ത്രവാദികൾ പക്ഷേ ഇവരുടെ ഒക്കെ കഥ പൂട്ടിയത് ഈ സൈക്കോആക്റ്റീവ് ഡ്രഗ്കളെ കുറിച്ചുള്ള പഠനങ്ങൾ വന്നതിനു പിന്നാലെയാണ്. ലെവിസ് ലെവിൻ പോലുള്ളവർ മുൻഗാമികൾ ആകുമ്പോൾ ഈ പഠനങ്ങൾ എല്ലാം ഒരു സാഹിതൃം ആക്കുന്ന വളരെ ശ്രമകരമായ പരിശ്രമം നടത്തിയത് R.E.Schulterഉം കൂട്ടരും ആണ്.
മതങ്ങളിൽ ലഹരിയെ ഉപയോഗിച്ചതിന് പല നിഗൂഢതയും ഉണ്ടായിരുന്നു."Trance" അതു ഒരു സിനിമയ്ക്ക് ഉപരി അതിനു ഒരുപാട് തലങ്ങൾ ഉണ്ട് സംസാരിക്കാൻ.It's a abnormal state of wakefulness in which a person is not self aware and is either altogether unresponsive to external stimuli or is selectively responsive in following the directions of the person who has induced the trance. ഈ വരികൾ രണ്ടു മൂന്നു വട്ടം വായിക്കുമ്പോൾ കുറച്ച് കൂടി, കാര്യങ്ങൾക്ക് ഒരു വ്യക്തത ലഭിക്കും. ചുരുക്കി പറഞ്ഞാൽ സ്വയമോ, ബാഹ്യമായതിന്റേയോ, പൂർണ്ണമോ, തിരഞ്ഞെടുത്തതുമായ പരിഗണന... !എന്തിനു? അവിടെ ആണ് നിഗൂഢതയും. മതങ്ങളിൽ നിന്നു തുടങ്ങി സംസ്ക്കാരം വരെ ആയ കൂട്ടരും ഉണ്ട്. Peyote,ഒരു കളളി ചെടിയാണ്,ഡിവൈൻ മെസെഞ്ചർ ആയി അറിയപ്പെടുന്നു.
"വലിയ തിരമാലകൾ" എന്നു അർത്ഥം വരുന്ന ലഹരി,അതു ഒരുപാട് കാര്യങ്ങളെ സൂചിപ്പിക്കുന്നു,തിരമാലയുടെ ഉയരം,അതിന്റെ ആഘാതം,കാറ്റിന്റെ വേഗത അതുപോലെ തന്നെയാണ് ലഹരിയും ഒരുപാട് ഉണ്ട് മനസ്സിലാക്കാനും, പഠിക്കാനും, അറിയാനും.പല ചെടികൾക്കും ഹിപ്നോട്ടിസത്തിനുളള കഴിവുണ്ട്, അവരെ മതങ്ങളിൽ ഉപയോഗിക്കുകയും ചെയ്യ്തിരുന്നു. പിന്നെ ഉള്ള കൂട്ടർ ആണ് ഹലോസിനോജൻസ്. 1987 ബ്രസീലിൽ അയാഹുഅസ്ക🌱 എന്നതിന്റെ മതപരമായ ഉപയോഗം നിയമപരമായി അംഗീകരിച്ചു. അല്ലാതെയുള്ള ഉപയോഗം ശിക്ഷാർഹവും ആപത്തു ഏറെയുള്ളതുമാണ്.
ഹലോസിനോജന്സിന്റെ ചരിത്രത്തിൽ ഇങ്ങനെ മതം ഒരു മുൻഗാമിയാകുന്നു, എല്ലാത്തിനും.!
പ്രധാനമായും ഹലോസിനോജൻസ് രണ്ടു തരത്തിൽ ഉണ്ട്, ക്ലാസ്സിക്കൽ ആൻഡ് ഡിസോസൈറ്റീവ്. ക്ലാസിക്കലിൽ വരുന്ന ഒന്നാണ് Psilocybin(Chemical contained). പേരു അത്ര സുഖമില്ല എങ്കിലും ജനനം ഒരു കാത്തിരിപ്പാണ്. പ്രകൃതി ഒരു നാൾ ഇവർക്ക് വഴി ഒരുക്കും,ഭൂമി മുഴുവൻ അന്ധകാരം പടർത്തി,നേരിയ പ്രകാശമായി മിന്നലുകളും, ഗാഭീരൃം നിറക്കാൻ ഇടിയും ചേർന്നു മഴയായി ഭൂമിയിൽ പതിക്കുമ്പോൾ ഒരു ജീവന്റെ തുടിപ്പ് ആഴങ്ങളിൽ നിന്നു മുളപൊട്ടും....മാന്ത്രിക കൂണുകൾ🍄 Magic mushrooms...! ഒരുപാട് ആരാധകർ പറന്നെത്തും, പുതിയ ലോകത്തിലേക്കുള്ള വിമാനം പിടിക്കാൻ.
മറ്റൊരു കൂട്ടരാണ് LSD(Chemical contained),ഇവർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടെങ്കിലും ലഭ്യതയും, തിരിച്ചറിയലും അല്പം പ്രയാസമാണ്.ഇവരുടെ കഥ യഥാർത്ഥത്തിൽ ഇവിടെ അല്ല... അങ്ങു മെക്സിക്കോയിലെ ഓക്സക്ക എന്ന പട്ടണത്തിൽ, പേരു കേട്ട മാന്യൻ....ബ്ലാക്ക്ഡിവൈൻ, മോർണിംഗ് ഗ്ലോറി,സീഡ്സ് ഓഫ് വെർജിൻ, കോട്ട് ഓഫ് ഹെവൻ അങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. ആസ്ടെക് ,സപ്പോടെക് എന്ന മെക്സിക്കോയിലെ സ്വദേശികൾ കാലങ്ങളായി ദൈവത്തിനോട് സംസാരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം. കേൾക്കുമ്പോൾ എന്തു വിഡിത്തരം ആണെന്ന് തോന്നിയേക്കാം. പക്ഷേ ഇന്നും അവർ പവിത്രതയോടെ തുടർന്ന് പോകുന്നു എന്നതിലാണ് അതിശയം. ആമസോണിയൻ ചെടികളിൽ സ്വാഭാവികമായി കണ്ടു വരുന്ന DMT (Chemical contained),അങ്ങനെ ഇവർ ഒക്കെ ക്ലാസിക്കൽ ആകുമ്പോൾ ഡിസോസൈറ്റിവ് കൂട്ടർ നമ്മുടെ തലച്ചോറിനെ നശിപ്പിച്ചു വിവരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലേക്കു തളളിയിടാൻ കേമൻ. ഇവരുടെ കൂട്ടത്തിൽ വരുന്ന ഒരു സമർത്ഥൻ ആണ് Love boat. 1950 ൽ ഇവരെ ഒരു അനസ്തെറ്റിക് ആയി വികസിപ്പിച്ചിരുന്നു called PCP. പക്ഷേ ഇപ്പോ ഇല്യാട്ടോ ..അത്രക്കും ദോഷഫലങ്ങൾ ആണ്. പിന്നെ ഒരാളാണ് ketamine(Chemical) ഇവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്...., സിനിമകളിൽ ഒക്കെ ഡ്രിങ്ക്സ്സിൽ കലക്കി കൊടുക്കുന്ന സീൻ, called as Rape drug.
ഇനി പറയുന്ന കാര്യം എത്രത്തോളം ശരിയാണ് എന്നു അറിയില്ല പക്ഷേ അറിഞ്ഞിരിക്കണം. "സെറ്റ് ആൻഡ് സെറ്റിങ്", ലഘു ആയി പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ കിട്ടും എന്നു കരുതരുത് .ലഭിക്കുന്നത് എന്തും കൈ നീട്ടി സ്വീകരിക്കാൻ തയ്യാറായിരിക്കണം,അതു ചിലപ്പോൾ മരണമായാലും അങ്ങനെ തന്നെ.കൂടുതൽ മനസ്സിലാക്കാൻ റെഫർ ദി മൂവി "മറിയം വന്നു വിളകൂതി". Death cap എന്ന ഒരു കൂണിന്റെ ആകസ്മികമായ ഉപയോഗം വഴി പോപ്പ് ക്ലമന്റ് ഏഴാമൻ മരിച്ചിട്ടും ഉണ്ട്. അതു കൊണ്ടു ഉപയോഗം സൂക്ഷിച്ചു വേണം.
ഞാൻ പലരോടും അവരുടെ സ്വന്തം ലഹരിയെ കുറിച്ച് ആരായുമ്പോഴും സത്യത്തിൽ എന്റെ തന്നെ ലഹരിയെ തിരയുകയായിരുന്നു. ഏറെ ശ്രമകരവും എന്നാൽ ആകാംഷ നിറഞ്ഞ ഒരു നിഗൂഡതയിലേക്കുളള എത്തിനോട്ടം ആയിരുന്നു അതു. Better try it for once. നിങ്ങൾ തിരയുന്ന ലഹരി നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവ് ജീവിതത്തിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റും.ആസക്തി നിറഞ്ഞ ഒരു ലഹരി ആയി ജീവിതം മാറും.
മനുഷ്യരിൽ എന്നെ ഏറെ അതിശയിപ്പിച്ചത് മറ്റൊന്നാണ്, Imagination ഭാവനയുടെ ലോകം.ഉദാഹരണത്തിന് വെള്ളച്ചാട്ടത്തിനു അരികിൽ നിൽക്കുന്ന ഒരു പെൺകുട്ടി, ഭാവനയിൽ ഒന്നു കണ്ടു നോക്കൂ... ഞാൻ കണ്ട പെൺകുട്ടിയുടെ രൂപം, ലക്ഷ്യം, നിൽക്കുന്ന ഇടം എല്ലാം വൃത്യസ്തമായിരിക്കും മറ്റൊരാൾക്ക്.വെള്ളച്ചാട്ടം ഇതിനു മുൻപ് കണ്ടത് കൊണ്ടു ഭാവനയിൽ കൊണ്ടു വരാൻ തലച്ചോറിനു എളുപ്പമായിരിക്കും, എന്നാൽ കണ്ടിട്ടേ ഇല്ലെങ്കിൽ ,,അതു ഒരു കാണാകാഴ്ചയാകും.! ഈ ഭാവനയെ ഒന്നു ഉത്തേജിപിച്ചാൽ..!കഴിയും.. !പലരും അതിനു വേണ്ടിയാണ് ലഹരി ഉപയോഗിച്ചിരുന്നത്.
എന്തൊക്കെ പറഞ്ഞാലും ഈ ലഹരികളുടെ ഒക്കെ ഉപയോഗം ശിക്ഷാർഹമാണ്. എന്തുകൊണ്ട്? നൂറ്റാണ്ടുകളോളം ലഹരികൾ നിശ്ശബ്ദമായിരുന്നു ആരും അതേ പറ്റി ചിന്തിച്ചിരുന്നേ ഇല്ല! 1930 കളുടെ കാലത്താണ് ലഹരികളെ കുറിച്ചുള്ള ശരിയായ പഠനങ്ങൾ ആരംഭിക്കുന്നത്.എന്നാൽ ആ പഠനങ്ങൾ എല്ലാം മനുഷ്യൻെറ ആരോഗ്യത്തെക്കാളും സമൂഹത്തിന്റെ ആരോഗ്യത്തിനു എന്തു മാറ്റം സംഭവിക്കുന്നു എന്നായിരുന്നു!. ബെഞ്ചമിൻ റഷ് വിശ്വസിച്ചിരുന്നത് മദ്യപാനം ഒരു പരാജയത്തിന്റെ ആശയം ആണെന്നും, ആസക്തി ഒരു രോഗം ആണ് എന്നുമായിരുന്നു. അങ്ങനെ പലരുടെയും ചിന്തകളും,ശാസ്ത്രവും കോർത്തു ഇണക്കി ധാർമ്മികതയുടെ പരാജയത്തെ ശിക്ഷാർഹം ആക്കി.
ഒരു സൈക്കോളജിക്കൽ കണിലൂടെ നോക്കിയാൽ,ലഹരി എന്നത് ഒരു വസ്തുവിന്റെയോ ,അവസ്ഥയുടെയോ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണന്നേ പറയൂ.പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഓരോ കണ്ണുകളും പല കാഴ്ചകൾ ആണ് നൽകുക അതുകൊണ്ട് തന്നെ എല്ലാ കണ്ണിലൂടെയും കാഴ്ചകൾ കാണാൻ പഠിക്കണം. ലഹരികൾക്ക് അടിമയാകാതെ നിങ്ങൾക്കു വേണമെങ്കിൽ അവരെ നിങ്ങളുടെ ഭൃത്യനാക്കി രാജവായിരിക്കാം. ഇനി ഇപ്പോ രാജവായില്ലേലും നിങ്ങൾ, നിങ്ങൾ തന്നെ ആയാൽ മതി. നിങ്ങളുടെ ശ്രദ്ധ ഒന്നു നിങ്ങളിലേക്ക് തിരിച്ചു നോക്കൂ ,അത്ഭുതങ്ങളും, കാണാകാഴ്ചകളും അവിടെ സംഭവിക്കും. തീർച്ച!
ഈ കൂടിക്കാഴ്ച അങ്ങനെ പുതിയ അറിവുകളും, അനുഭവങ്ങളും നൽകുമ്പോൾ ഒന്നു ഞാൻ മറക്കില്ല എപ്പോഴും ഒരു വിദ്യാർത്ഥി ആയിരിക്കുവാൻ.കാരണം ഇത്രയും ലഹരികളെ കുറച്ചു സംസാരിച്ചു പോകുമ്പോൾ ഒരു ചിത്രം മാത്രം... ഒരു കുഞ്ഞു വളളത്തിൽ കയറി കടൽ കാണാൻ ഇറങ്ങിയ "വെറും ഒരു പെണ്ണ്".
പ്രകൃതിയിലെ വലിയ അത്ഭുതവും നിഗൂഢതയും മനുഷ്യൻ തന്നെ ആണ്, അവൻ തിരയുന്നതും അവിടെ ഒക്കെ ഉണ്ട്. മോർണിംഗ് ഗ്ലോറി പോലെ തന്നെ തിരിച്ചറിയൽ അല്പം പ്രയാസമാണ്.
ഈ കഥയിൽ ഞാൻ മീറ്റ് ചെയത Mr. ലഹരിയും അയാൾ കണ്ടുമുട്ടിയ മാറ്റൊരു ലഹരിയെയും ഇവിടെ നിങ്ങൾക്ക് വിട്ടു നൽകുന്നു, സ്വന്തം സങ്കൽപ്പത്തിനു അനുസരിച്ച് രൂപം നൽകാം.ഇവരുടെ കൂടിക്കാഴ്ച കഥക്ക് അവസാനം ഇല്ലാതെ ആക്കുന്നു. ജീവിതായുസ്സു മുഴുവൻ കഥ തുടർന്നുകൊണ്ടേ ഇരിക്കുന്നു.
പക്ഷേ
രൂപം നൽകുമ്പോൾ ഓർക്കണം...
Think Beyond You Think
അമേരിക്കയിലെ മിലി സൈറസ് എന്ന ഒരു ഗായകൻ വഴി പ്രസിദ്ധമായ മിന്റ് കുടുംബത്തിൽ വരുന്ന സൽവിയ🌱 The Magic Mint. ഇവർ നമ്മുടെ നാഢി കോശങ്ങളെ ഉത്തേജിപ്പിക്കുന്നത് കൊണ്ടു തന്നെ പണ്ട് ഷമന്മാർ(Shaman)വളരെ അധികം ഉപയോഗിച്ചിരുന്നു, അതു ആത്മീയമായ ഒരു വേദി ഒരുക്കാൻ, ഒരു പുനർജ്ജന്മം അങ്ങനെ പലതിനും വേണ്ടിയായിരുന്നു.
നിങ്ങളുടെ ഭയത്തെയും സമ്മർദ്ദത്തെയും കുറക്കാൻ പുകയിലയിലെ നിക്കോട്ടിനു സാധിക്കുന്നത് പോലെ നൂറ്റാണ്ടുകളായി പെറുവിലെയും ബോളിവിയയിലെയും ഇന്ത്യക്കാർ ജോലി സമ്മർദ്ദം കുറക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് കൊക്ക ചെടിയിലെ കൊക്കൈൻ. വളരെ സാധാരണമായ സൈക്കോആക്റ്റീവ് ഡ്രഗ് ലിസ്റ്റിൽ നാലാം സ്ഥാനമാണ് വെറ്റിലക്ക്. മോശം അല്ല.!
![]() |
| Marula fruit |
എന്നാൽ കഥ കൂടുതൽ രസകരമായത് വിചിത്രമായ ആന മരത്തെ കുറിച്ച് അറിഞ്ഞപോൾ ആണ്.പ്രാദേശികമായി വിവാഹ മരം എന്നും അറിയപ്പെടുന്ന മറുല മരം. ആഫ്രിക്കയിൽ കണ്ടുവരുന്ന മദ്യത്തിന്റെ കലവറയായ ഒരു പഴം. മദ്യത്തിന്റെ മാത്രമല്ല ലൈംഗിക ആസക്തിയുടെ ഉത്തേജനത്തിനുള്ള വസ്തുവിന്റെ കൂടെ കലവറയാണ്, അതുകൊണ്ടു കൂടിയാണ് വിവാഹ മരം എന്നു അറിയപ്പെടുന്നത്, പിന്നെ കുറച്ചു അന്ധവിശ്വാസങ്ങൾ വേറെയും.അപ്പോ പറഞ്ഞു വന്നത് മറുലയോട് കട്ടക്ക് പ്രേമമാണ് ആനകൾക്ക് അവർക്ക് മാത്രമല്ല കണ്ടാമൃഗം, ജിറാഫ്, കുരങ്ങന്മാർ അങ്ങനെ മറുലയെ പ്രണയിക്കുന്നവർഏറെയാണ്. കൂട്ടത്തിൽ ലഹരി പിടിച്ച പ്രണയം ആനകൾക്കാണ്, കണക്കു പ്രകാരം ഒരു ലിറ്റർ അമറുല ഉണ്ടാക്കാൻ 200 പഴങ്ങളെങ്കിലും വേണം എങ്കിൽ ഒരു ആനക്ക് എന്തെങ്കിലും ഒക്കെആകണമെങ്കിൽ 1400 പഴങ്ങൾ വേണം. അതു എന്തുതന്നെ ആയാലും അമറുല ഓർമിക്കാനുള്ള ഒന്നായിരിക്കും, തീർച്ച. മറുല ഇന്ന് വെറും ഒരു പഴമോ മദ്യമോ അല്ല വലിയ ഒരു സംഘടനയാണ്. മരത്തോടൊപ്പം ആഫ്രിക്കൻ ആനകളെയും സംരക്ഷിക്കുന്ന 2002 ൽ സ്ഥാപിതമായ Amarula Trust.![]() |
| Peyote |
![]() |
| Ayahuasca |
ഹലോസിനോജന്സിന്റെ ചരിത്രത്തിൽ ഇങ്ങനെ മതം ഒരു മുൻഗാമിയാകുന്നു, എല്ലാത്തിനും.!
പ്രധാനമായും ഹലോസിനോജൻസ് രണ്ടു തരത്തിൽ ഉണ്ട്, ക്ലാസ്സിക്കൽ ആൻഡ് ഡിസോസൈറ്റീവ്. ക്ലാസിക്കലിൽ വരുന്ന ഒന്നാണ് Psilocybin(Chemical contained). പേരു അത്ര സുഖമില്ല എങ്കിലും ജനനം ഒരു കാത്തിരിപ്പാണ്. പ്രകൃതി ഒരു നാൾ ഇവർക്ക് വഴി ഒരുക്കും,ഭൂമി മുഴുവൻ അന്ധകാരം പടർത്തി,നേരിയ പ്രകാശമായി മിന്നലുകളും, ഗാഭീരൃം നിറക്കാൻ ഇടിയും ചേർന്നു മഴയായി ഭൂമിയിൽ പതിക്കുമ്പോൾ ഒരു ജീവന്റെ തുടിപ്പ് ആഴങ്ങളിൽ നിന്നു മുളപൊട്ടും....മാന്ത്രിക കൂണുകൾ🍄 Magic mushrooms...! ഒരുപാട് ആരാധകർ പറന്നെത്തും, പുതിയ ലോകത്തിലേക്കുള്ള വിമാനം പിടിക്കാൻ.
മറ്റൊരു കൂട്ടരാണ് LSD(Chemical contained),ഇവർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടെങ്കിലും ലഭ്യതയും, തിരിച്ചറിയലും അല്പം പ്രയാസമാണ്.ഇവരുടെ കഥ യഥാർത്ഥത്തിൽ ഇവിടെ അല്ല... അങ്ങു മെക്സിക്കോയിലെ ഓക്സക്ക എന്ന പട്ടണത്തിൽ, പേരു കേട്ട മാന്യൻ....ബ്ലാക്ക്ഡിവൈൻ, മോർണിംഗ് ഗ്ലോറി,സീഡ്സ് ഓഫ് വെർജിൻ, കോട്ട് ഓഫ് ഹെവൻ അങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. ആസ്ടെക് ,സപ്പോടെക് എന്ന മെക്സിക്കോയിലെ സ്വദേശികൾ കാലങ്ങളായി ദൈവത്തിനോട് സംസാരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം. കേൾക്കുമ്പോൾ എന്തു വിഡിത്തരം ആണെന്ന് തോന്നിയേക്കാം. പക്ഷേ ഇന്നും അവർ പവിത്രതയോടെ തുടർന്ന് പോകുന്നു എന്നതിലാണ് അതിശയം. ആമസോണിയൻ ചെടികളിൽ സ്വാഭാവികമായി കണ്ടു വരുന്ന DMT (Chemical contained),അങ്ങനെ ഇവർ ഒക്കെ ക്ലാസിക്കൽ ആകുമ്പോൾ ഡിസോസൈറ്റിവ് കൂട്ടർ നമ്മുടെ തലച്ചോറിനെ നശിപ്പിച്ചു വിവരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലേക്കു തളളിയിടാൻ കേമൻ. ഇവരുടെ കൂട്ടത്തിൽ വരുന്ന ഒരു സമർത്ഥൻ ആണ് Love boat. 1950 ൽ ഇവരെ ഒരു അനസ്തെറ്റിക് ആയി വികസിപ്പിച്ചിരുന്നു called PCP. പക്ഷേ ഇപ്പോ ഇല്യാട്ടോ ..അത്രക്കും ദോഷഫലങ്ങൾ ആണ്. പിന്നെ ഒരാളാണ് ketamine(Chemical) ഇവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്...., സിനിമകളിൽ ഒക്കെ ഡ്രിങ്ക്സ്സിൽ കലക്കി കൊടുക്കുന്ന സീൻ, called as Rape drug.
ഇനി പറയുന്ന കാര്യം എത്രത്തോളം ശരിയാണ് എന്നു അറിയില്ല പക്ഷേ അറിഞ്ഞിരിക്കണം. "സെറ്റ് ആൻഡ് സെറ്റിങ്", ലഘു ആയി പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ കിട്ടും എന്നു കരുതരുത് .ലഭിക്കുന്നത് എന്തും കൈ നീട്ടി സ്വീകരിക്കാൻ തയ്യാറായിരിക്കണം,അതു ചിലപ്പോൾ മരണമായാലും അങ്ങനെ തന്നെ.കൂടുതൽ മനസ്സിലാക്കാൻ റെഫർ ദി മൂവി "മറിയം വന്നു വിളകൂതി". Death cap എന്ന ഒരു കൂണിന്റെ ആകസ്മികമായ ഉപയോഗം വഴി പോപ്പ് ക്ലമന്റ് ഏഴാമൻ മരിച്ചിട്ടും ഉണ്ട്. അതു കൊണ്ടു ഉപയോഗം സൂക്ഷിച്ചു വേണം.
ഞാൻ പലരോടും അവരുടെ സ്വന്തം ലഹരിയെ കുറിച്ച് ആരായുമ്പോഴും സത്യത്തിൽ എന്റെ തന്നെ ലഹരിയെ തിരയുകയായിരുന്നു. ഏറെ ശ്രമകരവും എന്നാൽ ആകാംഷ നിറഞ്ഞ ഒരു നിഗൂഡതയിലേക്കുളള എത്തിനോട്ടം ആയിരുന്നു അതു. Better try it for once. നിങ്ങൾ തിരയുന്ന ലഹരി നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവ് ജീവിതത്തിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റും.ആസക്തി നിറഞ്ഞ ഒരു ലഹരി ആയി ജീവിതം മാറും.
മനുഷ്യരിൽ എന്നെ ഏറെ അതിശയിപ്പിച്ചത് മറ്റൊന്നാണ്, Imagination ഭാവനയുടെ ലോകം.ഉദാഹരണത്തിന് വെള്ളച്ചാട്ടത്തിനു അരികിൽ നിൽക്കുന്ന ഒരു പെൺകുട്ടി, ഭാവനയിൽ ഒന്നു കണ്ടു നോക്കൂ... ഞാൻ കണ്ട പെൺകുട്ടിയുടെ രൂപം, ലക്ഷ്യം, നിൽക്കുന്ന ഇടം എല്ലാം വൃത്യസ്തമായിരിക്കും മറ്റൊരാൾക്ക്.വെള്ളച്ചാട്ടം ഇതിനു മുൻപ് കണ്ടത് കൊണ്ടു ഭാവനയിൽ കൊണ്ടു വരാൻ തലച്ചോറിനു എളുപ്പമായിരിക്കും, എന്നാൽ കണ്ടിട്ടേ ഇല്ലെങ്കിൽ ,,അതു ഒരു കാണാകാഴ്ചയാകും.! ഈ ഭാവനയെ ഒന്നു ഉത്തേജിപിച്ചാൽ..!കഴിയും.. !പലരും അതിനു വേണ്ടിയാണ് ലഹരി ഉപയോഗിച്ചിരുന്നത്.
എന്തൊക്കെ പറഞ്ഞാലും ഈ ലഹരികളുടെ ഒക്കെ ഉപയോഗം ശിക്ഷാർഹമാണ്. എന്തുകൊണ്ട്? നൂറ്റാണ്ടുകളോളം ലഹരികൾ നിശ്ശബ്ദമായിരുന്നു ആരും അതേ പറ്റി ചിന്തിച്ചിരുന്നേ ഇല്ല! 1930 കളുടെ കാലത്താണ് ലഹരികളെ കുറിച്ചുള്ള ശരിയായ പഠനങ്ങൾ ആരംഭിക്കുന്നത്.എന്നാൽ ആ പഠനങ്ങൾ എല്ലാം മനുഷ്യൻെറ ആരോഗ്യത്തെക്കാളും സമൂഹത്തിന്റെ ആരോഗ്യത്തിനു എന്തു മാറ്റം സംഭവിക്കുന്നു എന്നായിരുന്നു!. ബെഞ്ചമിൻ റഷ് വിശ്വസിച്ചിരുന്നത് മദ്യപാനം ഒരു പരാജയത്തിന്റെ ആശയം ആണെന്നും, ആസക്തി ഒരു രോഗം ആണ് എന്നുമായിരുന്നു. അങ്ങനെ പലരുടെയും ചിന്തകളും,ശാസ്ത്രവും കോർത്തു ഇണക്കി ധാർമ്മികതയുടെ പരാജയത്തെ ശിക്ഷാർഹം ആക്കി.
ഒരു സൈക്കോളജിക്കൽ കണിലൂടെ നോക്കിയാൽ,ലഹരി എന്നത് ഒരു വസ്തുവിന്റെയോ ,അവസ്ഥയുടെയോ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണന്നേ പറയൂ.പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഓരോ കണ്ണുകളും പല കാഴ്ചകൾ ആണ് നൽകുക അതുകൊണ്ട് തന്നെ എല്ലാ കണ്ണിലൂടെയും കാഴ്ചകൾ കാണാൻ പഠിക്കണം. ലഹരികൾക്ക് അടിമയാകാതെ നിങ്ങൾക്കു വേണമെങ്കിൽ അവരെ നിങ്ങളുടെ ഭൃത്യനാക്കി രാജവായിരിക്കാം. ഇനി ഇപ്പോ രാജവായില്ലേലും നിങ്ങൾ, നിങ്ങൾ തന്നെ ആയാൽ മതി. നിങ്ങളുടെ ശ്രദ്ധ ഒന്നു നിങ്ങളിലേക്ക് തിരിച്ചു നോക്കൂ ,അത്ഭുതങ്ങളും, കാണാകാഴ്ചകളും അവിടെ സംഭവിക്കും. തീർച്ച!
ഈ കൂടിക്കാഴ്ച അങ്ങനെ പുതിയ അറിവുകളും, അനുഭവങ്ങളും നൽകുമ്പോൾ ഒന്നു ഞാൻ മറക്കില്ല എപ്പോഴും ഒരു വിദ്യാർത്ഥി ആയിരിക്കുവാൻ.കാരണം ഇത്രയും ലഹരികളെ കുറച്ചു സംസാരിച്ചു പോകുമ്പോൾ ഒരു ചിത്രം മാത്രം... ഒരു കുഞ്ഞു വളളത്തിൽ കയറി കടൽ കാണാൻ ഇറങ്ങിയ "വെറും ഒരു പെണ്ണ്".
പ്രകൃതിയിലെ വലിയ അത്ഭുതവും നിഗൂഢതയും മനുഷ്യൻ തന്നെ ആണ്, അവൻ തിരയുന്നതും അവിടെ ഒക്കെ ഉണ്ട്. മോർണിംഗ് ഗ്ലോറി പോലെ തന്നെ തിരിച്ചറിയൽ അല്പം പ്രയാസമാണ്.
ഈ കഥയിൽ ഞാൻ മീറ്റ് ചെയത Mr. ലഹരിയും അയാൾ കണ്ടുമുട്ടിയ മാറ്റൊരു ലഹരിയെയും ഇവിടെ നിങ്ങൾക്ക് വിട്ടു നൽകുന്നു, സ്വന്തം സങ്കൽപ്പത്തിനു അനുസരിച്ച് രൂപം നൽകാം.ഇവരുടെ കൂടിക്കാഴ്ച കഥക്ക് അവസാനം ഇല്ലാതെ ആക്കുന്നു. ജീവിതായുസ്സു മുഴുവൻ കഥ തുടർന്നുകൊണ്ടേ ഇരിക്കുന്നു.
പക്ഷേ
രൂപം നൽകുമ്പോൾ ഓർക്കണം...
Think Beyond You Think
നിങ്ങളുടെ ചിന്തകൾക്കപ്പുറം ചിന്തിക്കുക.
Thus The Story Never Ends Here..!
അത്ഭുതങ്ങളുടെയും കാണാകാഴ്ചകളുടെയും കഥ തുടരുന്നു........😊

Good information
ReplyDeleteഇതൊക്കെ ചികഞ്ഞു
ReplyDeleteപോയി വട്ടായോ.. ?
Vattu aavan onnum ellya...It's already have..!😉
DeleteExcellent,, well said
ReplyDeleteThanku
DeleteGood work, you have immense potential, explore it
ReplyDeleteThanku Miss,Done Done..😍😍
Deleteപ്രിയ സുഹൃത്തിന് ആശംസകൾ
ReplyDeleteനല്ല വാക്കുകൾ കണ്ടെത്തലും
അതിലേറെ ആകാംഷയും
നിറയുന്നു...
Thanku so much 👍😊
Delete