ഇതു കുടിച്ചാൽ ഭ്രാന്താകുമോ?????
![]() |
ഈ ഒരു ചോദ്യത്തിൽ നിന്നു തോന്നിയ കൗതുകമായിരുന്നു ചെമ്പരത്തിപൂക്കൾ.ഒരിക്കൽ ഞങ്ങൾ കോളേജിൽ പാരന്റ്സ് ഗ്രാൻഡ്പാരന്റ്സ് ഡേ ആഘോഷിച്ചിരുന്നു. നിറമില്ലാത്ത ചില ജീവിതങ്ങൾക്ക് വളരെ നേരം അവരുടെ മക്കളും പേരകുട്ടികൾക്കും പഠിക്കുന്ന കലാലയം കാണാനും ,കുഴിച്ചുമൂടിയ അവരുടെ ആഗ്രഹങ്ങൾക്ക് ഒരു കൈ നൽകാനും അങ്ങനെ ഞങ്ങളുടെ കിടിലൻ ലോകത്തേക്ക് അവരെ കൂടി കൂട്ടിയ ദിവസം.അന്ന് ഫുഡ് സ്റ്റാളിൽ സീനിയേർസ് തന്ന ചെമ്പരത്തി ജ്യൂസ് ആയിരുന്നു താരം.അന്നാണ് ഞാനും ആദ്യമായി ചെമ്പരത്തിയെ രുചിച്ചറിയുന്നത്.
നിർമ്മാണത്തേക്കാൾ വിൽപനയിൽ ആണ് താല്പര്യം അങ്ങനെയാണ് ഇതു കുടിച്ചു ഭ്രാന്താകുമോ ?എന്ന ചോദ്യം എന്നിലേക്ക് എത്തുന്നത്.
പോലീസ് കുറ്റാന്വേഷണം നടത്തുന്നത് പോലെയാണ് പിന്നീട് ഞാൻ ചെമ്പരത്തിയും ഭ്രാന്തും തമ്മിൽ ഉള്ള അവിഹിത ബന്ധത്തെ തേടി പോയത്.
300 സ്പീഷ്യസോളം വരുന്ന ഒരു വലിയ വൈവിധ്യമാർന്ന ,Malvaceae കുടുംബത്തിൽ പെടുന്ന Hibiscus നെ ഇന്ത്യയിൽ ആരും പൂർണ്ണമായി അറിയില്ല , അറിയാൻ ശ്രമിക്കാറും ഇല്ല എന്നതാണ് വാസ്തവം. ചെമ്പരത്തി പൂവ് ചെവിയിൽ വച്ചാൽ ഭ്രാന്താണ് എന്നു കേരളീയർ പറയുമ്പോൾ ഹവായ്ക്കാർ ഒരു Secret Local Code ആയി ഉപയോഗിക്കുന്ന സംസ്ക്കാരം ആണ് കാണാൻ സാധിക്കുക.
![]() |
| Hibiscus brackenridgei |
നമ്മുടെ നാട്ടിൽ സിന്ദൂരം അണിഞാൽ വിവാഹിതയാണെന്ന് ഊഹിക്കാം ,അതുപോലെ അവിടെ ചെമ്പരത്തി ഇടതു ചെവിയിൽ വചാൽ വിവാഹിത അഥവാ മറ്റ് ഒരു ബന്ധം ഉണ്ട് ,വലതു ചെവിയിൽ ആണെങ്കിൽ ,ഫ്രീ ആകും എന്ന് ഊഹിക്കാം.അവിടെ ആരും ഭ്രാന്താണെന്നു പറയാറില്ല and it is very secret too.Hibiscus brankenridgi എന്ന മഞ്ഞ ചെമ്പരത്തി ഹവായുടെ സംസ്ഥാന പുഷ്പം കൂടിയാണ്.
ഓരോ രാജ്യത്തിലും പല വിചിത്രമായ ,ഉപയോഗവും,അർത്ഥവും ആണ് ഈ സുന്ദരി പൂക്കൾക്ക്. Secret local കോഡു മാത്രമല്ല അവരുടെ നാട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്നതും ഇതേ ചെമ്പരത്തി പൂക്കൾ കൊണ്ടാണ്.
ഷൂ ഫ്ലവർ എന്നു ....കേട്ടിട്ടില്ലേ?വൈ?
ചൈനയിൽ ചെമ്പരത്തി പൂക്കളെ കറുത്ത ഷൂ പോളിഷ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.
ബംഗാരായാ എന്ന് മലയ ഭാഷയിൽ അറിയപ്പെടുന്ന ചെമ്പരത്തി പൂവ് മലേഷ്യ, സൗത്ത് കൊറിയ, ഹെയ്തി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ്.
![]() |
| Adonis |
ചെമ്പരത്തിക്കു ഗ്രീക്കിൽ ഒരു അവിഹിത ബന്ധം ഉള്ളതായി കേസന്വേഷണത്തിൽ കണ്ടുപിടിച്ചെങ്കിലും തെളിവുകൾ ഇല്ലാതെ വെറും ഒരു വിശ്വാസമായി അതു തളളി. അവിടെ അഡോണിസ് എന്ന ഒരു ദേവൻ മനോഹരമായ ചെമ്പരത്തി ആയി മാറിയപ്പോൾ, അഫ്രോഡൈറ്റ് ,പെർസെഫോൺ എന്നീ ദേവിമാർ ഭ്രാന്തു പിടിച്ച ഒരു പ്രണയം കാഴ്ചവച്ചതിനാൽ ആയിരിക്കാം മറ്റുള്ളവരിൽ പ്രണയം ഉണ്ടാകാൻ ഈ പുഷ്പത്തെ ഉപയോഗിക്കുന്നത് അല്ലെങ്കിൽ ഭ്രാന്തിനോട് ഉപമിക്കുന്നത്.![]() |
| Hibiscus Emoji |
![]() |
| Postage stamp :Korea |
സ്വന്തമായി ഒരു ഇമോജിയും
🌺 ഉള്ള പുഷ്പമാണ് ചെമ്പരത്തി പക്ഷെ അതിന്റെ അഹങ്കാരം ഒന്നും ഇല്ല എന്നു മാത്രമല്ല 1987 കൊറിയയിൽ ഇവയെ ഒരു പോസ്റ്റേജ് സ്റ്റാമ്പ് ആയും രൂപകല്പന ചെയ്തു.
![]() |
| Kali Goddess |
![]() |
| Lord Ganesh |
ഉദാഹരണം : മലയാളികൾക്ക് ചോറു ഉള്ളത് പോലെ ..!
ഭ്രാന്ത് എന്ന് മുദ്ര ലഭിച്ച ഇവരുടെ ചരിത്രവും,ഭാവിയും പഠിച്ചപ്പോഴാണ് മനസ്സിലായത് ചെമ്പരത്തി ജ്യൂസിനേക്കാൾ ചെമ്പരത്തി ചായ ആണ് പ്രസിദ്ധം.
![]() |
| Red Tea |
റെഡ് ടീ എന്നു അറിയപ്പെടുന്ന ഈ ചായക്ക് നമ്മൾ അറിയാത്ത ഒരുപാട് ഗുണങ്ങൾ ഉണ്ട്. കഫീൻ ഫ്രീ ആയതും ആന്റിഓക്സിഡന്റസ് നിറയെ ഉള്ളതുമായ ചായ.നമ്മുടെ ശരീരത്തിൽ ഓക്സിജന്റെ സ്ട്രെസ് മൂലമോ ,പല രാസവസ്തുക്കളിൽ നിന്നോ ,വായു മലിനീകരണ പദാർത്ഥങ്ങൾ മൂലമോ ഉണ്ടാകുന്ന ഒരു കൊലയാളിയാണ് ഫ്രീ റാടിക്കൽസ്. ഈ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോഴും, നിലവാരമില്ലാത്ത മായം കലർന്ന വെളിച്ചെണ്ണ വഴിയുമാണ് ഏറ്റവും അധികം ഈ കൊലയാളി നമ്മുടെ അരികിലേക്ക് എത്തുന്നത്.ഇനിയെങ്കിലും റോഡരികിൽ വിൽക്കുന്ന ബജ്ജിയുടേയും പരിപ്പുവടയുടേയും മണം അടിച്ചു കപ്പൽ ഓടിക്കാവുന്ന വായയും കൊണ്ടു പോകുമ്പോൾ ഓർക്കണം അവക്ക് നിങ്ങളുടെ ആരോഗ്യത്തിനു ഒന്നും നൽകാൻ ഇല്ല എന്നും പകരം ഈ കൊലയാളിയെ മാത്രമാണ് ലഭിക്കുന്നത് എന്നും.നിങ്ങൾക്ക് കാൻസർ വരെ നൽകാൻ കഴിവുള്ള ആളാണ് ഈ ഫ്രീ റാടിക്കൽസ് എന്ന കൊലയാളി. മാത്രമല്ല വളരെ പെട്ടന്ന് ഫേസ് ഏജിങ് ആപ്പ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ 70 -90 ലെ രൂപം എന്നന്നേക്കുമായി സൃഷ്ടിക്കാനും കഴിയും. രണ്ടു വാക്കിൽ പറഞ്ഞാൽ premature ageing.
ഇതൊന്നും കൂടാതെ ജീവിതശയിലി രോഗങ്ങൾ എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന പ്രമേഹം, രക്തസമ്മർദം എന്നിവ വേറെയും.ഈ കൊലയാളിയോട് മലിടാൻ ശരീരം ഇറക്കുന്ന ഒരു ബോക്സിങ് ചാമ്പൃൻ ആണ് ആന്റിഓക്സിഡന്റ.
ചില്ലറ കളിയൊന്നുമല്ല പുളിക്കാരൻ ചെയുന്നത് എന്നു ഇപ്പൊ മനസ്സിലായോ??
ഇന്ന് ക്യാന്സറും ഹൃദയ രോഗങ്ങൾ കഴിഞ്ഞാൽ പിന്നെ മനുഷ്യനെ കൊല്ലുന്ന പ്രധാന രോഗമാണ് ഡിപ്രെഷൻ(വിഷാദം) .കേൾക്കുമ്പോൾ നിസ്സാരം ആണെന്ന് തോന്നാമെങ്കിലും പുതിയ കണക്കുകൾ പ്രകാരം 2020 ആകുമ്പോഴേക്കും ഈ രോഗം മനുഷ്യനെ കൊല്ലുന്ന ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തും എന്നാണ്.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കന്നുകാലികൾ എല്ലാ തരം ചെടികളും കഴിക്കാറില്ല.
കാരണം?
ഒന്നെങ്കിൽ അതിൽ വിഷം ഉണ്ടാകാം അല്ലെങ്കിൽ അവർക്ക് സ്വീകാര്യം ആയ രുചി ആകില്ല.ഇതിനു ആ ചെടിയെ പ്രാപ്തരാക്കുന്ന പദാർത്ഥമാണ് സെക്കണ്ടറി മേറ്റബോളൈറ്റസ്. ഇത് കൂടാതെ പൂക്കൾക്ക് നല്ല നിറവും ,മണവും നൽകി പരാഗണക്കാരികളെ ആകർഷിപ്പിക്കുക ,സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുക അങ്ങനെ ഒരുപാട് കണ്ടുപിടിച്ചതും ,കണ്ടുപിടിക്കാത്തതുമായ ധർമ്മങ്ങൾ ഉണ്ട് ഈ കൂട്ടർക്ക്.ഇവരുടെ കുടുംബത്തിൽ പെടുന്ന ഒരാളാണ് ഫ്ലാവനോയ്ഡ്സ് .ഇവയുടെ സാന്നിദ്ധൃത്തിൽ ചൈന റോസ് എന്നു പറഞ്ഞ ചെമ്പരത്തിക്കു ആന്റി ഡിപ്രസ്ന്റ പ്രവർത്തനം ഉണ്ട് എന്ന് ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പേപ്പറിൽ പറയുന്നുണ്ട്.
ഇവിടം കൊണ്ടു ഒന്നും ഗുണങ്ങൾ നിൽക്കുന്നില്ല.
ഇവക്കു ശരീരത്തിലേക്കുളള മദ്യത്തിന്റെ ആഗിരണം കുറക്കാൻ കഴിയും എന്നും അങ്ങനെ മദ്യ വിഷബാധയെ എതിർത്തു രക്ത ശുദ്ധീകരണത്തിനു ഉപയോഗിക്കാം എന്നും പല പരിശോധനകളും തെളിയിച്ചിട്ടുണ്ട് .വിറ്റാമിൻ സി യുടെ കലവറ കൂടിയായ ഇവർ ചിലപ്പോൾ ഗർഭിണിയായ സത്രീകൾക്ക് വിപരീത ഫലത്തിനു കാരണമായേക്കാം എന്നും വായിച്ചീരുന്നുട്ടോ!
ഈജിപ്ത്,ആഫ്രിക്ക,ചൈന, ഇവരെല്ലാം പല ഞരമ്പു സമ്പന്ധമായ രോഗങ്ങൾ,ആർത്തവം,വന്ധ്യത, എന്തിനു കോസ്മെറ്റിക്ക്സിൽ വരെ ചെമ്പരത്തി പൂക്കളെ ഉപയോഗിക്കാറുണ്ട് എന്ന് രേഖകൾ പറയുന്നു.
ഇനി നിങ്ങളുടെ ഭാവനയിൽ ഒന്നു ചിത്രീകരിക്കൂ.... നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു വിവാഹത്തിന് കയറിവരുന്ന കവാടം തൊട്ടു വേദി വരെ നല്ല രക്ത ചുവപ്പു നിറമുള്ള ചെമ്പരത്തിപ്പൂക്കൾ കൊണ്ടു അലങ്കരിച്ചിരിക്കുന്നു.വധൂവരന്മാരെ സ്വീകരിക്കുന്നതും ഇതേ പൂക്കൾ കൊണ്ടു. മനോഹരമായിരിക്കും ,പേപ്പറിൽ ഒരു റിപ്പോർട്ട് ഒക്കെ വരാനുള്ള സാധ്യതയുണ്ട്.എന്നാൽ ജപ്പാൻ,ചൈന,സൗത്ത് കൊറിയ ഇവിടങ്ങളില്ലെലാം ഇത് സാധാരണം.അവിടെ ചെമ്പരത്തി പൂക്കൾക്കു സ്നേഹത്തിൽ മരണം ഇല്ലാത്തത് എന്നാണ് അർത്ഥം. പക്ഷെ ഈ അർത്ഥം അല്ല മലേഷ്യയിൽ....അവിടെ ചെമ്പരത്തി പൂക്കൾ ഒരു സെലിബ്രേഷൻ ഫ്ലവർ ആണ്.ആഘോഷങ്ങളുടെ പൂർണ്ണതക്ക് ഇവർ അനിവാര്യം ആയതിനാൽ തന്നെ അവരുടെ കറൻസിയിൽ അങ്ങു നെഞ്ചു വിരിച്ചു നിൽക്കുന്നു.
![]() |
| Malaysia National Currency (Malaysian ringgit) |
എന്നാൽ യൂറോപ്പിൽ ആകട്ടെ, അതിമനോഹരമായ സൗന്ദര്യം എന്നാണ് അർത്ഥമാക്കുന്നത്.വിക്ടോറിയൻ രാജ്ഞിയുടെ കാലഘട്ടത്തിൽ ഈ പൂക്കൾ സ്ഥിരമായി വസ്ത്രങ്ങളിൽ,ചുമർചിത്രങ്ങളിൽ,അലങ്കാരങ്ങളിൽ ,തൊപ്പികളിലും കാണാമായിരുന്നു.പക്ഷെ നോർത്ത അമേരിക്കയിൽ ഈ പൂക്കൾ എല്ലാം തികഞ്ഞ ഒരു മണവാട്ടിയെയാണ് പ്രതിനിധാനം ചെയുന്നത്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഹവായ് ....ഒരു രാജകീയതയാണ് അവിടെ ഈ പൂക്കൾക്ക്.
ഇങ്ങനെ ഒരുപാട് വലിയ ഒരു പ്രൊഫൈൽ ഉള്ള ഈ പൂക്കളോട് ആരാണ് ഇങ്ങനെ ഒരു കൊലച്ചതി ചെയ്യ്തത് എന്ന് അറിയില്ല!
പക്ഷെ കണ്ടുപിടിക്കണം എന്നു ലക്ഷ്യത്തോടെ തന്നെ അന്വേഷണം തുടർന്നു.അതു ചെന്നു എത്തിച്ചത് കാവിടിയാട്ടത്തിലെ ഉണ്ണിയിലേക്കാണ്.
ഈ പ്രേതം,യക്ഷി എന്നൊക്കെ കേൾക്കുമ്പോയേക്കും ആഞ്ഞു വീശുന്ന കാറ്റു, നമ്മെ തന്നെ തുറപ്പിച്ചു നോക്കുന്ന മൂങ്ങ ,കറുത്ത പൂച്ച ഇവയെല്ലാം ഒരു കലാക്കാരന്റെ ഭാവനയുടെ വിജയവും,മാധ്യമത്തിന്റെ സ്വാധീനവും ആയിരിക്കുമ്പോൾ തെളിവുകളുടെ അടിസ്ഥാനാത്തിൽ ,ചെമ്പരത്തിക്കു ഭ്രാന്താണ് എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനു മാധ്യമത്തെയും പ്രതിക്കൂട്ടിൽ ചേർക്കേണ്ടി വരും.
ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഭ്രാന്തൻ ചെമ്പരത്തി പൂവ് ചെവിയിന്മേൽ വച്ചതു കൊണ്ടു ഭ്രാന്തു കൂടുകയോ ,സാധാരണ ഒരുവൻ ചെമ്പരത്തി വച്ചതു കൊണ്ടു ഭ്രാന്തനാകുന്നുമില്ല.
കേസ് വളരെ പഴയതായത് കൊണ്ടു തന്നെ കോടതിയില്ലേക്കു എത്തും മുൻപ് ഇരയുടെ ഇന്നത്തെ സാമൂഹ്യവും,സാമ്പത്തികവുമായ നില അറിയേണ്ടതല്ലേ?
![]() |
| Hibiscus sabdariffa |
ഈ പറഞ്ഞതു അത്ര പുതിയതല്ല, ഏകദേശം 8000 വർഷങ്ങൾക്കു മുൻപ് തന്നെ നമ്മൾ നാരുകൾ ഉപയോഗിക്കാൻ തുടങ്ങിരുന്നു എങ്കിലും ഇന്ന് ഇന്ത്യയുടെ സമ്പത്തിലേക്കു തരക്കേടില്ലാത്ത ഒരു നല്ല സംഭാവനയും ഇവർ നല്കുന്നു.
മറ്റൊന്ന് ഒരു വലിയ നല്ല ചുവടുവെപ്പാണ്,First Hibiscus Gene Bank Of India.
![]() |
| Lalbagh Botanical Garden |
കേസ് അങ്ങനെ സാക്ഷികളും, പ്രതികളും,തെളിവുകളും ആയി കോടതിയിൽ വിചാരണക്ക് വിട്ടുകൊടുക്കുമ്പോൾ ,വിധി എന്തായാലും കേസന്വേഷകനായ ഞാൻ കണ്ടെത്തി കുറ്റവാളി നിരപരാധിയാണ്.
സാധാരണയായി ചെയ്യാത്ത എന്തിനെയും ഭ്രാന്തു എന്നു വിളിക്കുന്ന ഒന്നുമാത്രമാണ് യഥാർത്ഥ കുറ്റവാളി.
കേസന്വഷണം അങ്ങനെ പൂർത്തിയായപ്പോൾ എന്തോ ഒരു നിരപരാധിയെ രക്ഷിച്ച സന്തോഷം ആയിരുന്നു എനിക്കു.ചെമ്പരത്തി പൂക്കൾ എന്നെ നോക്കി പുഞ്ചിരിക്കുന്ന പോൽ തോന്നി.
ഇങ്ങനെ ഒരു അന്വേഷണം നടത്താതെ തന്നെ ഒരുപക്ഷേ ചെമ്പരത്തിക്കു ഭ്രാന്ത് ഇല്ല എന്നും കേസന്വേഷകനായ എനിക്കു ആണ് ഭ്രാന്തു എന്നു നിങ്ങൾക്ക് സമർത്ഥിക്കാമായിരുന്നെങ്കിലും ,ചില ഭ്രാന്തമായ ചിന്തകൾ നമുക്ക് ഒരുപാട് അറിവ് നൽകിയേക്കാം.
പിന്നെ സൗന്ദര്യം,
എന്റെ ഒരു കാഴ്ചപ്പാടിൽ ,
"കാണുന്നവന്റെ കണ്ണുകളിൽ ആണ് സൗന്ദര്യം "
എന്റെ കണ്ണുകൾക്ക് മോശം എന്നു തോന്നുന്നത് ചിലപ്പോൾ മറ്റൊരാളുടെ കണ്ണുകൾക്ക് മനോഹരമായിരിക്കും.
Beauty Lies In The Eyes Of The Person Who Views It.
ഞാൻ ഉൾപ്പടെയുള്ള നിങ്ങൾ ഓരോരുത്തർക്കും സ്വന്തം കണ്ണുകൾ കൊണ്ട് മനോഹരമായ ഈ ഭൂമിയുടെ ഓരോ സൃഷ്ടിയെയും അതിന്റെ പ്രാധാന്യത്തോടെ കാണാൻ കഴിയട്ടെ.
ആ പിന്നെ ചെമ്പരത്തി ജ്യൂസ് ...Is very refreshing and energy boosting കൂടി ആണ് ട്ടോ.!Just try it.!












നൈസ് ... അഞ്ജു ... keep it up.
ReplyDelete😀TNK U so much...
DeleteGood information
ReplyDeleteAnju Chechi....loved it ..!!
ReplyDeleteChechi nyz aayindd🔥🔥
ReplyDeleteഅടിപൊളി.
ReplyDeleteചെമ്പരത്തിയെ സ്നേഹിക്കാന് ഒരു കാരണം കൂടിയായി...