ഒരു പിടി പ്രകാശം: ജപ്പാനിലെ ഹൊട്ടാറു

 മിന്നുന്നതെല്ലാം പൊന്നല്ല, ചിലത്‌ വണ്ടുകളുമാവാം. അതെ മിന്നാമിനുങ്ങുകൾ. ഒരു കാര്യം ആദ്യം വ്യക്തമാക്കാം, മിന്നാമിനുങ്ങുകൾ ബഗ്ഗ്‌ അല്ല അവ ബീറ്റിലുകളാണ്. 

വേനൽക്കാലം തീരുന്നതോടെ സന്ധ്യാസമയങ്ങളിൽ ഒരു സ്ഥിര കാഴ്ചയായിരുന്നു മിന്നി മിന്നി പോകുന്ന ഈ പ്രാണികൾ. പറന്നു നടക്കുന്ന ആൺ മിന്നാമിനുങ്ങ് പുറപ്പെടുവിപ്പിക്കുന്ന  മേറ്റിങ് സിഗ്നൽ(ഇണ ചേരുന്നതിനുള്ള അറിയിപ്പ്/കോഡ്) കാത്ത് ഇതുപോലെ തന്നെ പ്രകാശിക്കാൻ കഴിയുന്ന പെൺലാർവയും തമ്മിൽ നടത്തുന്ന തിരിഞ്ഞെടുക്കലും, ഇണചേരലുമാണ് കാര്യം. 

ലോകത്താകമാനം രണ്ടായിരത്തിലധികം സ്പീഷീസുകളുള്ള ലംപിരിടെ കുടബത്തിലാണ് ഇക്കൂട്ടർ. അതിൽ ഒരു വിഭാഗം ആൺ പറക്കുന്നവയും, പെണ്ണ് പറക്കാനാകാത്ത ലാർവയുമാണ്. എല്ലാ മിന്നാമിനുങ്ങുകളും പറക്കുകയില്ല എന്ന് പിന്നെയും ഓർമപ്പെടുത്തുന്നു. എങ്കിൽ ഞാൻ ചോദിക്കട്ടെ, എന്തുകൊണ്ടാണ് ഇവിടെ കണ്ടുവരുന്നവയിൽ പറക്കുന്നവ ആണും, പറക്കാൻ കഴിയാത്തവ പെൺ ലാർവയുമായത്? ഉത്തരം, നമ്മൾ എന്തുകൊണ്ടാണ് സ്വന്തം കുടുംബത്തിൽ നിന്നും വിവാഹം കഴികാതെ വ്യത്യസ്തമായവ തിരയുന്നത്. നല്ല കരുത്തുള്ള ജീനുകൾ തമ്മിൽ ചേരണം, ആരോഗ്യമുള്ളവ ജനിക്കണം. ശാസ്‌ത്രീയമായി പറഞ്ഞാൽ ജനറ്റിക്ക് പോപ്പുലേഷൻ ഊർജസ്വലമായി നിലനിർത്തുവാൻ. 

Firefly Larvae

ഏകദേശം ഒരു വർഷമോ അതിൽ അധികമോ ലാർവേ മണ്ണിലാണ് ജീവിക്കുന്നത്. ഉത്പാദനസമയത്ത് മാത്രമാണ് പറക്കുന്നവയെ കാണാൻ സാധിക്കുക, അവയ്ക്ക് വെറും ഒന്നോ രണ്ടോ ആഴ്ച വരെയാണ് ആയുസ്സ്. അതായത് മുട്ട വിരിഞ്ഞു, ലാർവെ വളർന്ന് മിന്നാമിനുങ് ഉണ്ടാകുന്ന കാലയളവിൽ നല്ലൊരു ശതമാനവും അവ മണ്ണിൽ തന്നെയാണ്. അതിനാൽ കൃഷിയുടെ ഭാഗമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ  ഇവർക്ക് ഒരു ഭീഷണിയാണ്. മറ്റൊന്ന് പ്രകാശമലിനീകരണം, നഗരവും, ഗ്രാമവുമെല്ലാം ദീപാലംകൃതമാകുമ്പോൾ ഇവയ്ക്ക് മേറ്റിങ് സിഗ്നൽ ഫലം കാണാതെ പോകുകയും, അങ്ങനെ അവയുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്യുന്നു. ഇവയെ കുറിച്ചുള്ള പഠനം കേരളത്തിൽ കുറവാണ് എന്നുള്ളതും ഒരു വിഷയമാണ്.

                                                                                                                   
 Aishwarya Sridhar's 2019 Photo

2019 ജൂണിൽ 23 വയസുള്ള ഐശ്വര്യ ശ്രീധർ എന്ന സ്ത്രീക്ക് ആ വർഷത്തെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ലഭിക്കാൻ കാരണം ഇതേ മിന്നാമിനുങ്ങുളാണ്. മഹാരാഷ്ട്രയിലെ ബന്ദർധാരയിലാണ് സംഭവം. മിറോബാലൻ എന്ന ഒരു മരത്തിൽ നിറയെ ഇവ പൊതിഞ്ഞു നിൽക്കുന്നതാണ് ചിത്രം. അതിമനോഹരം എന്നെ പറയാനാകു. അതു മഹാരാഷ്ട്രയിൽ ആണേൽ ഇത്തവണ കൂട്ടായി ഒത്തുകൂടുകയും, പ്രകാശം ഒരു പ്രതേക രീതിയിൽ പുറപെടുവിപ്പിക്കുകയും ചെയുന്ന പ്രതിഭാസം (synchronous pattern of fireflies), അണ്ണാമലയ് ടൈഗർ റീസേർവിൽ 1999 ശേഷം ഇത് മൂന്നാം തവണയാണ് കാണപ്പെടുന്നത്. അപൂർവമായ ഈ പ്രതിപാസത്തിന്റെ കാരണം ഇതുവരെയും പൂർണമായി വ്യക്തമല്ല, ഇന്നും ഗവേഷണം തുടരുന്നു.

കാമ്പുങ് കുഅന്റാണ്  എന്ന ഫയർ ഫ്ലൈ പാർക്ക് മലേഷ്യയിൽ ഉള്ളതിനെപറ്റി നിങ്ങൾക്കറിയാമോ? അതുപോലെ ജപ്പാനിലും, ഇന്ത്യയിലുമൊക്കെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ഇന്ന് മിന്നാമിനുങ്ങുകൾ. അതിൽ നിന്നു തന്നെ മനസിലാക്കാം അവയുടെ സാന്നിദ്ധ്യം എണ്ണപ്പെടുന്നതാകുന്നു.

Kampung Kuantan, Malaysia

ജീവനുള്ളവ പുറപെടുവിപ്പിക്കുന്ന പ്രകാശത്തെ ബയോലുമിനസൻസ് എന്നാണ് പറയുക. ഇവ മഞ്ഞകലർന്ന പച്ച, ഓറഞ്ച്, മഞ്ഞ നിറത്തിലും കാണും. ഇനി പ്രകാശം കൂടാതെ ഫിറാമോണുകൾ വഴിയും ഇവർ മേറ്റിങ് സിഗ്നൽ നൽകാറുണ്ട്. അതായത് പരിണാമ ശൃംഖലയിൽ ഫിറമോണുകൾ മാർഗ്ഗം തുടങ്ങി പ്രകാശവും, ഈ രണ്ടു മാർഗവും ഒരുപോലെ ഉപയോഗിക്കുന്ന വിവിധ തരം മിനാമിനുങ്ങുകൾ ഉണ്ട്.

Photuris Firefly 
Photuris എന്ന ഒരു വിഭാഗത്തിലെ മിനാമിനുങ്ങ് മറ്റുള്ളവയിെൽപ്പെട്ട പെണ്ണിനെ പോലെ അനുകരിച്ച് ആണിനെ വശത്താക്കി അവളുടെ അത്താഴമാക്കും. അവരിൽ ഉള്ള വിഷം മുട്ടയിലൂടെ അടുത്ത തലമുറക്ക് കൈമാറും. ആ വിഷം അവർ സ്വയരക്ഷക്കും, ഇര തേടുവാനും ഉപയോഗിക്കുന്നു.

           


മണ്ണിലെ ലാർവേ കുഞ്ഞു പുഴുകളെയും, ഒച്ചുകളെയും , മറ്റു ചെറിയ ജീവികളെ ഭക്ഷിക്കുമ്പോൾ, പറക്കുന്നവ കൂടുതലും പൂമ്പൊടി ഭക്ഷണമാക്കുന്നു. 

ഇപ്പോൾ മനസ്സിലായില്ലേ മിന്നുന്നതെല്ലാം പൊന്നല്ല, ചിലത് ഇതുപോലെ നമുക്ക് അറിയാത്ത അത്ഭുതങ്ങളാകും.



Comments