കൃത്രിമ ബുദ്ധി എന്ത് എന്നു പറയുന്നതിനെക്കാളും എളുപ്പം ഫോൺ എടുത്ത് മെനു ബട്ടൻ ഞെക്കി പിടിച്ച് "ഒക്കെ ഗൂഗിൾ, യൂ ദേർ?" എന്നു പറയാ, ശേഷം "ഐ ലൗ യൂ" എന്നു പറഞ്ഞു നോക്കൂ. "നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല" എന്നും, അത്രക്ക് ഇഷ്ടപ്പെടുന്നു, "ഇപ്പോൾ ഒരു ഉമ്മ തരുമോ" എന്നു കൂടി പറയുക. എന്തായിരിക്കും മറുപടി..?
ഇനി യൂട്യൂബിൽ കേറുക, എന്തെങ്കിലും ഒരു വിഷയം തിരഞ്ഞു കാണുക. പിന്നീട് നിങ്ങൾ യൂട്യൂബിൽ കയറുമ്പോൾ അന്ന് തിരഞ്ഞു കണ്ട വിഷയവുമായി ബന്ധമുള്ള പുതിയ വീഡിയോകൾ ഹോമിൽ വന്നു കിടപ്പുണ്ടാകും. ഫോൺ എങ്ങനെ മനസിലാക്കി നമുക്ക് അതിൽ താല്പര്യം ഉണ്ട് എന്ന്..?
ഈ പറഞ്ഞതൊക്കെ തന്നെയാണ് കൃത്രിമ ബുദ്ധി. ലഘുവായി പറഞ്ഞാൽ കമ്പ്യൂട്ടർ ചിന്തിച്ചു ഉത്തരം നൽകുന്നു.
2016 ഹാൻസൺ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ആദ്യത്തെ പൗരറോബോട്ടായ സോഫിയ, സ്ത്രീ രൂപത്തിൽ. ആകർഷണീയമായ കണ്ണുകളും, മനുഷ്യന്റേതുപോലെയുള്ള മുഖഭാവങ്ങളും, നല്ല നർമ്മബോധവുമുള്ള സൗദി പൗര.
ക്ലൗഡ് ആശ്രയിച്ചു പ്രവർത്തിക്കുന്ന കൃത്രിമബുദ്ധിയാണ് സോഫിയ എന്ന റോബോട്ടിനെ മനുഷ്യന്റെ അഭിമുഖ ചോദ്യങ്ങൾക്ക് ചിന്തിച്ച് ഉത്തരം നൽകാൻ സഹായിക്കുന്നത്. കൂട്ടുകാർ സോഫിയയുടെ അഭിമുഖ വീഡിയോകൾ തിരഞ്ഞു കാണുമല്ലോ?
കൂടാതെ കൃത്രിമ ബുദ്ധി അഥവാ എ ഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്ന വിഷയത്തിൽ 1927 ലെ മെട്രോപൊളിസ് എന്ന ചലച്ചിത്രം തുടങ്ങി 2019 ലെ ഐ ആം മദർ വരെ എത്തി നിൽക്കുന്നു സിനിമ വിശേഷങ്ങൾ.
എന്ത്, എങ്ങനെ, എന്തുകൊണ്ട്?
കംപ്യൂട്ടറിനോ റോബോട്ടിനോ, മനുഷ്യന്റേത് പോലെ ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവിനെയാണ് കൃത്രിമ ബുദ്ധി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇവ ഡാറ്റ അഥവാ ശേഖരിച്ച വിവരങ്ങൾക്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്നു. അതിനാൽ തന്നെ വലിയ വിവര ശേഖരണവും അനിവാര്യമാണ്. എന്തുകൊണ്ട് കൃത്രിമ ബുദ്ധി പ്രാധാന്യം അർഹിക്കുന്നു എന്നാൽ അവ മനുഷ്യന്റെ കഴിവുകളെക്കാൾ മികച്ചതായും കാര്യക്ഷമമായും കൂടുതൽ ചിലവ് കുറവിലും നടപ്പിലാക്കാൻ സാധിക്കുന്നു.
സെല്ഫ് ഡ്രൈവിംഗ് വാഹനങ്ങൾ, ഡ്രോണുകൾ, സോഷ്യൽ മീഡിയ റെകമന്റെഷൻ, ഗൂഗിൾ ലെൻസ് ഇവയെല്ലാം കൃത്രിമ ബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചിലതാണ്. ഗൂഗിൾ അസിസ്റ്റന്റ്നേക്കാൾ മികച്ചതാണ് എമോടെകിന്റെ ഓളി, അത് നമ്മുടെ മുഖഭാവങ്ങൾക്ക് അനുസൃതമായി ഉത്തരം നൽകും.
കൃത്രിമ ബുദ്ധി ഉപയോഗത്തിലുള്ള പ്രധാന മേഖലയിൽ ഒന്നാണ് മാപ്പിംഗ്. ഉദാഹരണത്തിന് കൊറോണ ബാധിച്ച രാജ്യങ്ങളെ അടയാളപ്പെടുത്തി മൂല്യമുള്ള വിലയിരുത്തൽ നടത്താനും , തുടർന്നു വരുന്ന എല്ലാ പഠനത്തിനും രൂപരേഖ തയ്യാറാക്കാനും എളുപ്പം കഴിയുന്നു.![]() |
| Drone |
ടെസ്ല ഇറക്കിയ വൈദ്യുത വാഹനങ്ങൾ ഈ അടുത്ത കാലത്തെ മുന്നേറ്റങ്ങളാണ്. ഗൂഗിൾ പിക്സൽ ഫോണുകളിൽ പ്രവർത്തിക്കുന്ന എ ഐ യുടെ പുതിയ അവതരണമാണ് കാർ ക്രഷ് ഡിറ്റക്ഷൻ. നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ ആ വിവരം ഉടനെ അടുത്തുള്ള എമർജൻസി ടീമിനെയും സ്വന്തം കോണ്ടാക്റ്റ് ലിസ്റ്റിലുള്ള അടുത്ത ബന്ധുക്കളിലേക്കും ഏറ്റവും വേഗത്തിൽ എത്തിക്കുകയും അതുവഴി രക്ഷാ മാർഗങ്ങൾ സുഖമമാക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയതായി സ്മാർട്ട് ഇ-മെയിൽ ആപ്പുകളും നിലവിൽ ഉണ്ട്. അവയുടെ ഉപയോഗം നിങ്ങളെ കൂടുതൽ കൂടുതൽ അഡിക്ടിവ് ആക്കുകയും, സ്വന്തം താൽപര്യങ്ങളിൽ സ്ഥിരതയില്ലാതാവുകയും ചെയ്യുന്നു കാലന്തരത്തിൽ എന്ന് അറിയുകയും വേണം.കൃത്രിമ ബുദ്ധി ഏറ്റവും ഫലപ്രദമായി പ്രയോഗത്തിലുള്ളത് ആരോഗ്യമേഖലയിലാണ്. സർജറി ചെയ്യാൻ വരെ പ്രാപ്തരായിരിക്കുന്നു റോബോട്ടുകൾ. രോഗ നിർണയം മുതൽ പരിഹാരമാർഗ്ഗങ്ങൾ വരെ നിർദ്ദേശിക്കാനും, ഒരു രോഗിയുടെ എല്ലാ രോഗവിവരങ്ങളും സൂക്ഷിക്കാനും ഇവ ഉതകുന്നു. ഒന്നു സൂചിപ്പിക്കാം ഏറ്റവും ഗുരുതരമായ വെല്ലുവിളിയും ഈ ഡാറ്റയുടെ സുരക്ഷിത സംഭരണമാണ്.
ജൈവവൈവിധ്യത്തിൽ എങ്ങനെ?
ഇനി പറയാൻ ആഗ്രഹിക്കുന്നത് ജൈവവൈവിധ്യ സംരക്ഷണത്തിൽ കൃത്രിമ ബുദ്ധിയുടെ അനിവാര്യമായ പങ്കിനെപ്പറ്റിയാണ്. ഉത്തരത്തിന് മുൻപ് ഒന്നു ചോദിക്കട്ടെ? എന്തിനാണ് നാം ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത്?
അലൻ ട്യൂറിംഗ് എന്ന ഗണിതശാസ്ത്രജ്ഞൻ ഒരിക്കൽ ഒരു ചരിത്രപരമായ ചോദ്യം മുന്നോട്ട് വെച്ചു, "യന്ത്രങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?" ആ ചോദ്യത്തിലാണ് അനിവാര്യതയും.
നിലവിലുള്ള ജൈവവൈവിധ്യ സംരക്ഷണ സംവിധാനത്തിന് ആഗോളതലത്തിലേക്ക് അവയെ ഉയർത്തുവാനോ അല്ലെങ്കിൽ ഒരു പൂർണത നൽകാനോ കഴിയാത്ത സാഹചര്യത്തിൽ, ശാസ്ത്ര പഠനത്തിന് കൂടുതൽ സമയവും, മനുഷ്യബുദ്ധിയും ആവശ്യമെന്നാൽ, പലപ്പോഴും സംരക്ഷണം നഷ്ടമാകുകയോ, വൈകുകയോ ചെയ്യുന്നു. ഇന്ന് കൃത്രിമബുദ്ധിയുടെ നൂതന ടെക്നോളജിയായ മെഷീൻ ലേർണിങ്, ഡീപ് ലേർണിങ്, എന്നീ തരങ്ങൾ ഉള്ളതിനാൽ മുകളിൽ പറഞ്ഞവയെല്ലാം നിഷ്പ്രയാസം സാധ്യമാണ്.
കാട്ടുതീ, വെള്ളപ്പൊക്കം, വേട്ടയാടൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സസ്യങ്ങളെയും, മൃഗങ്ങളെയും രക്ഷപ്പെടുത്തുവാനും, അവയെ വനപാലകരുടെ നിരീക്ഷണത്തിൽ കൊണ്ടുവരാനും അതുവഴി വംശനാശഭീഷണിയിൽ നിന്നും അവയെ സംരക്ഷിക്കുവാനും സാധിക്കുന്നു.
വേട്ടക്കാർ മൃഗങ്ങളെ ആക്രമിക്കും മുൻപ് തന്നെ വനപാലകർക്ക് വിവരം അറിയാനും, ക്വിക്ക് അലർട്ട് സംവിധാനമുള്ള എ ഐ ക്യാമറകൾക്ക് ആയുധങ്ങളും മറ്റു അസാധാരണ പ്രവർത്തനങ്ങളുള്ള മനുഷ്യരെ എളുപ്പത്തിൽ കണ്ടെത്താനും കഴിയുന്നു. ആന, തിമിംഗലം, പോലുള്ള വലിയ ജീവികളെ നിരീക്ഷിക്കാനും, അവയുടെ ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ എന്നു ഉറപ്പാക്കാനും ഡ്രോൺ ഇമേജ് ഡാറ്റ സെറ്റ് പോലുള്ള എ ഐ പ്രാപ്തമാക്കിയ മെഷീനുകൾ സഹായിക്കുന്നു.
കൃത്രിമ ബുദ്ധിയിൽ മെഷീനുകളെ പരിശീലിപിക്കുവാൻ ഡാറ്റ കൂടാതെ അല്ഗോരിതം, മോഡലുകൾ, നെറ്റ്വർക്, അങ്ങനെ എല്ലാം കൂട്ടി വെക്കുമ്പോഴാണ് ഒരു കാര്യം നടപ്പിലാകുന്നത്. കടലിലും, സമുദ്രത്തിലും വലിച്ചെറിയപ്പെട്ടതോ, ഒഴുകി വന്നതോ ആയ പ്ളാസ്റ്റിക് മാലിന്യങ്ങൾ അവിടത്തെ ആവാസവ്യവസ്ഥക്ക് ദോഷം വരുന്നതിനു മുമ്പ് അവ തിരിച്ചറിയാനും നീക്കം ചെയ്യാനും ഉപകരിക്കപ്പെടുന്നു ഈ സംവിധാനങ്ങൾ. ശാസ്ത്ര ഗവേഷണത്തിൽ ഏറെ ദൈർഘ്യമുള്ളതും, മനുഷ്യബുദ്ധി കൂടുതൽ ആവശ്യമുള്ളതുമാണ് സ്പീഷീസ് തിരിച്ചറിയൽ. എന്നാൽ അതെല്ലാം ഇന്ന് കൃത്രിമബുദ്ധിയിൽ ആയാസരഹിതമാണ്.
പെൻഗ്വിൻ വാച്ച്
അന്റാർട്ടിക്കയിലെ പെൻഗ്വിൻ കോളനിയുടെ ചിത്രങ്ങൾ പലയിടങ്ങളിൽ സ്ഥാപിച്ച നൂതന ക്യാമറാ സജ്ജീകരണങ്ങൾ വഴി നിരീക്ഷിക്കുവാനും, പഠനം നടത്തുവാനുമായി ആരംഭിച്ച പദ്ധതി.
സേവ് ദി എലീഫന്റസ്
ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളെ വേട്ടക്കാരിൽ നിന്നും രക്ഷിക്കുന്നതിനായി ആന്റി പോർച്ചിങ് വിമനങ്ങളിലൂടെ ലാൻഡ്സ്കേപ് ചിത്രങ്ങൾ എടുത്തു നിരന്തരം വീക്ഷിക്കുന്നു.
.webp)
ലോകത്തിൽത്തന്നെ ഏറ്റവും വലിയ ക്യാമറാ ട്രാപ് ടൈഗർ സർവേ 2018 ൽ നടത്തിയതിനു ഇന്ത്യക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചു. എം സ്ട്രിപസ് എന്ന കൃത്രിമ ബുദ്ധിയുടെ നിരീക്ഷണ സിസ്റ്റം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്.
എ ഐ നാണയം, ഇരുവശ എത്തിനോട്ടം
എ ഐ മനുഷ്യബുദ്ധിക്കും, കഴിവിനും അതീതമായി കുറഞ്ഞ സമയത്തിൽ, ഫലപ്രദവും കൃത്യവുമായ റിസൾട്ട് നൽകുമ്പോൾ മറുവശത്ത് നൂറുശതമാനം ശെരിയെന്നു തോന്നും വിധം വ്യാജ ഔട്ട്പുട്ട് സൃഷ്ടിക്കുന്നു. ഡാറ്റക്ക് അടിസ്ഥാനമായി പ്രവർത്തിക്കുമ്പോഴും അനുഭവത്തിൽ നിന്നും കാര്യങ്ങളെ വിലയിരുത്താനും, ഉൾക്കൊള്ളുവാനും എ ഐ ക്ക് സാധിക്കുകയില്ല. ചിലപ്പോൾ നാളെയുടെ സമൂഹത്തിൽ ധാർമ്മികത പതിയെ പതിയെ ഇല്ലാതായേക്കാം , മനുഷ്യരായ നാം പോലും അറിയാതെ. എങ്കിലും എ ഐ സമൂഹത്തിനു ഒരുപാട് അവസരങ്ങളും നൽകുന്നുണ്ട്.





Comments
Post a Comment