ചില പുസ്തകങ്ങൾ അതു അങ്ങനെയാണ്, പെട്ടന്ന് മനസിലാക്കാൻ കഴിയില്ല, പക്ഷേ പഠിക്കാൻ കഴിഞ്ഞാൽ എന്നും നിങ്ങളുടെ ജീവിതത്തിനുള്ള ഒരു ഊർജ്ജമായി മാറും എന്നു തീർച്ച. നിങ്ങളുടെ ചിന്തകളെയും, പ്രവർത്തികളെയും, കാഴ്ചപ്പാടുകളെയും മറ്റൊരു ദിശയിലൂടെ നോക്കാൻ പഠിപ്പിക്കും ആ പുസ്തകം.എനിക്ക്, ഒന്നിലധികം ദിശകൾ ആയിരുന്നു.
വരികളിൽ എഴുതി തീർക്കുന്ന പുസ്തകം അല്ല എന്റെ വിഷയം മറിച്ച് പല കാര്യങ്ങളിലും ഒരു നല്ല പാഠപുസ്തകമായ വ്യക്തിയെ പറ്റിയാണ് ഞാൻ എഴുതുന്നത്.
എഴുത്തുകൾക്ക് ജീവൻ ഉണ്ടാകുന്നത് വെറും ഏടുകളിൽ മാത്രം നിൽക്കാതെ അതിന്റെ പുറമെയുള്ള ലോകത്തെ തേടി ആ വരികൾ സഞ്ചരിക്കുന്നിടത്താണ്.
പുകവലി ആരോഗ്യത്തിനു ഹാനീകരം എന്നാണെങ്കി ലും എന്റെ കടമെടുത്ത ആരോഗ്യത്തിനു ഒരു മുതൽകൂട്ടായിരുന്നു ഞാൻ വലിച്ചെടുത്ത ഉച്വാസം. അന്നായിരുന്നു ഒരു Mr. ലഹരി മറ്റൊരു ലഹരിയെ കണ്ടുമുട്ടിയത്. അന്ന് പറഞ്ഞവസാനിച്ചതു പോലെ അത്ഭുതങ്ങളുടെയും കാണാകാഴ്ചകളുടെയും കഥ തുടരുന്നു.
സ്വന്തം എന്നു പറയാൻ നമ്മുടെ കൈകളിൽ ഒന്നുമില്ല. മനുഷ്യൻ എന്നും ദരിദ്രനാണ് ഒറ്റയായാൽ! എങ്കിലും ശക്തമായ ബലമോ, അവൻ മനുഷ്യനാണ് എന്നുള്ളതും. ഉദാഹരണത്തിനു നിങ്ങൾ ഒരു വാഹനം വാങ്ങാൻ പോയി. ആ വാഹനം നിർമിച്ചത് നിങ്ങൾ അല്ല, ഒരാളും അല്ല. പലരുടെയും പല അറിവുകളുടെയും ഒരു സമാഹാരമാണ് അത്.ഇനി ധനം എടുത്താൽ, അതും നിങ്ങളുടേതാകുന്നില്ല കാരണം അവ സമ്പാദിക്കാനുള്ള ആരോഗ്യം കണക്കിലെടുത്താൽ,....!
എല്ലാം തന്നെ പലരുടെയൊക്കെ ഭിക്ഷയോ ദാനമോ മാത്രമാണ്.
ഇപ്രകാരമുള്ള ഒരുവനു ആ പുസ്തകം പറയാൻ ആഗ്രഹിച്ച സാരമോ ....!
"കുറച്ചു എഴുതാൻ കൂടുതൽ വായിക്കണം."
പിന്നീട് ഈ പുസ്തകം മറ്റു ഗംഭീര പുസ്തകങ്ങളെയും പരിചയപ്പെടുത്തി.
Cultural science
One hundred years of solitude.
The second sex
Smoking signals
അങ്ങനെ അങ്ങനെ പലതും......!
പിന്നെ ആ പുസ്തകം ചെയ്തത് അല്പം നാടകീയമായി എനിക്ക് അനുഭവപെട്ടു. നിങ്ങൾ നന്നായി എഴുതുന്നു എന്നും, നിങ്ങൾ പ്രകൃതിയുടെ എഴുത്തുകാരി ആകേണ്ടവൾ ആണെന്നും നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
ആ അനുഭവം ഇനി നാടകമായാലും ഇല്ലെങ്കിലും ലക്ഷ്യം നല്ലതായിരുന്നു. അതിനേക്കാൾ ഒക്കെ ഉപരി ഞാൻ ആ ലക്ഷ്യത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
വെള്ള കടലാസിൽ മഷി പുരളുമ്പോൾ പ്രകൃതിയിൽ അവൾ സന്തോഷം കണ്ടെത്താൻ ആരംഭിച്ചു. കൊഴിഞ്ഞ ഇലയും, വാടിയ പൂവും, പാഴ്മരവും എല്ലാം പുതിയ പുതിയ വിശേഷങ്ങൾ ആയി അവൾക്ക്. ചുറ്റുമുള്ള പ്രകൃതിക്ക് ഒരു വേറിട്ട ജീവൻ നൽകി അവയെ സംരക്ഷിക്കാൻ കള്ളന്റെ കയ്യിൽ താക്കോൽ നൽകുകയും ചെയ്തു. എന്നിരുന്നാലും കള്ളൻ ഒരിക്കൽ പോലും ആ താക്കോൽ ഉപയോഗിച്ചില്ല.
പുസ്തകത്തെ കൂടുതൽ അറിഞ്ഞപ്പോളാണ് അതിന്റെ ആഴവും അളന്നത്. തികച്ചും പച്ചയായ മനുഷ്യൻ. അസാധാരണതയിൽ സ്വാഭാവികത കണ്ടെത്തുന്ന വ്യക്തി.
1996 ൽ അങ്ങനെ കച്ചവടം ഉറപ്പിച്ച് തവിടു കൊടുത്ത് എന്നെ വാങ്ങുമ്പോൾ പുസ്തകം പുതിയ പംക്തി ആരംഭിക്കുകയായിരുന്നു.
പിന്നെ പിന്നെ പുസ്തകം സംവദിച്ചത് കഥകളിലൂടെയായിരുന്നു. ഉൽഭവം പരസ്യമായി വെളിപ്പെടുത്താതെ, ആശയം വരികളിലോ, ഒരുവനിലോ മാത്രമായി ഒതുക്കാതെ മുറിവുണക്കി ചിറക് അണിയിച്ച് പറത്തി വിടുന്ന ഒരു നന്മയുള്ള പ്രവർത്തി.
കോഡ് ഭാഷകൾ ഇല്ലാതെ തന്നെ എല്ലാവരിലൂടെയും കടത്തി വിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ ആണ് എഴുത്ത് പൂർണമാകുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പുസ്തകം ലക്ഷ്യം വെച്ച പാതയിൽ ഞാൻ സഞ്ചരിക്കുമ്പോഴും നിരന്തരം ഒരു കൗതുകമായി ആ പുസ്തകം മാറുമ്പോൾ, ഏറെ വിചിത്രം ...!ആ പുസ്തകം തന്നെ, തന്നെ എങ്ങനെ വായിക്കണം എന്നു പറയുന്നിടത്താണ്.
" How to Read me..!
Do you know how to read me?
Well, I shall tell you
for you may fall nosed down into my title
only to plunge deeper
And be chained to my stories, rhythm, and the logic
there were several and I always
felt so sorry about them, their lost time too.
hence this poem.
Firstly, there is a definite form to my writing
A form you would appreciate to be the precise and well thought of
A splendid marriage of form and content,
which you would
Exclaim as "made for each other"
But behold, the form is a trick.
in fact, the content would always be thought in broken pieces
while bathing, most of all. others while washing my face or toileting.
the brilliance in form is just a talent. nothing more.
secondly the flow of thoughts.
Many have amused them. They read it as if reading a text of revelation,
fresh and juicy, imitating no flavor.
but ho! There is nothing new in it. it's all gathered.
from the lowly proletariats, mostly. little read books too helped.
what you read in my texts are mostly words forgotten to be written by great men, since they were busy.
The connections I draw from soil to sun, from moths to milky way.
The trees and the typhoons, the rains and the reins
And all the net that I spin,
Are not mine. it was gathered from nature around, free of cost.
Thirdly, you would definitely love the kick from my unfearful writing
The dashing takes of affairs
Unabashed by the looming structures- government and otherwise
The lines which make you extend your hand to clutch the gun.
But dear, I am a coward as most of us are.
The courage left in the text did not come from me.
It came from the toiling masses, the ones who can't dream a day ahead.
Forth, the style.
The free flow of the words, which you never feel like replacing
Are not mine. it was gathered from the rivers.
The water which flowed by, tenderly caressing me.
Fifth, the time.
You might wonder how contextual the text is.
Not mine, either. Gathered from fire.
As nothing else can happen when the temperature is high and the fuel is ripe.
So what happens when you read me?
Nothing. it just says that you are alive. Me too."
അദ്ധ്യാപിക ദിനത്തിൽ ഞാൻ എഴുതി,
Sir,
I will not wish you a happy teacher's day, because I can't roll you into just a teacher.
ഒന്നിനേയും മുഴുവനായി വിശ്വസിക്കാതെ അതിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന, സത്യത്തെ പിന്തുടരുന്ന ഞാൻ, അന്നാണ് ആ പുസ്തകത്തിന്റെ പ്രാധാന്യവും എന്നിൽ സൃഷ്ടിച്ച സ്വാധീനത്തെയും തിരിച്ചറിഞ്ഞത്.
പുസ്തകത്തിൽ ചിതൽ തീർക്കുന്ന കൊത്തു പണികളിൽ ഒരു കലയുടെ മനോഹാരിത കാണുന്നുവെങ്കിലും ഓരോരോ അക്ഷരങ്ങളായി അടർന്നു പോകുന്നിടത്തുള്ള ഭയം ഉൾക്കൊണ്ട് ഞാൻ രേഖപ്പെടുത്തുന്നു.
അക്ഷരങ്ങൾ കൂട്ടി വെക്കാതെ തന്നെ ഒരു വലിയ പുസ്തകം ഇമോർട്ടൽ ആകുന്നു. നിത്യമായി ജീവിക്കാൻ തയാറെടുക്കുന്നു.
അതുകൊണ്ട് എല്ലാം ദേ ഇവിടെ സമർപ്പിക്കുന്നു.
Let the plan make the perfect sense of the book.
"So what happens when you read me?
Nothing. it just says that you are alive. Me too."
പുസ്തകം: Dr. T.V Sajeev
പ്രസാധക: Anjusha Suki
വിലയും ലഭ്യതയും അജ്ഞാതമാണ്.
എന്ന് സ്വന്തം
തവിടു പൊടി
ഡിയർ സുകി 😜
💚
ReplyDelete